Quantcast

മോ ഫറ 'ഇന്‍ഡോര്‍' വിടുന്നു

MediaOne Logo

Alwyn

  • Published:

    27 April 2018 1:06 AM GMT

മോ ഫറ ഇന്‍ഡോര്‍ വിടുന്നു
X

മോ ഫറ 'ഇന്‍ഡോര്‍' വിടുന്നു

ഓണ്‍ റോഡ് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം.

ദീര്‍ഘ ദൂര ഓട്ടത്തില്‍ നാല് ഒളിമ്പിക് സ്വര്‍ണം നേടിയ ബ്രിട്ടീഷ് ഇതിഹാസ താരം മോ ഫറാ ഇന്‍ഡോര്‍ മത്സരങ്ങളില്‍ നിന്ന് വിടപറയുന്നു. ബര്‍മിങ്ഹാമില്‍ നടക്കുന്ന ഇന്‍ഡോര്‍ ഗ്രാന്‍ഡ് പ്രീയോടുകൂടി ഈ ഇനത്തിലുള്ള മത്സരങ്ങളില്‍ നിന്ന് വിടപറയുമെന്ന് മോ ഫറ വ്യക്തമാക്കി. ഓണ്‍ റോഡ് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം.

2012, 2016 ഒളിമ്പിക്സുകളില്‍ 5000, 10000 മീറ്റര്‍ മത്സരങ്ങളിലാണ് മോ ഫറ സ്വര്‍ണം നേടിയത്. ബ്രിട്ടന്റെ കായിക ചരിത്രത്തില്‍ ട്രാക്ക് ഇനങ്ങളില്‍ മഹത്തായ നേട്ടം കൈവരിച്ചതില്‍ മുന്‍ നിരയിലാണ് മോ ഫറയുടെ സ്ഥാനം. മാതൃരാജ്യത്ത് ബര്‍മിങ്ഹാമില്‍ നടക്കുന്ന ഇന്‍ഡോര്‍ ഗ്രാന്‍ഡ് പ്രീ മത്സരത്തില്‍ 5000 മീറ്റര്‍ ഇനത്തിലാണ് മോ ഫറ മത്സരിക്കുന്നത്. ഈ മത്സരത്തോടെ ഇന്‍ഡോര്‍ മത്സരങ്ങളില്‍ നിന്ന് വിടപറയാനാണ് താരത്തിന്റെ തീരുമാനം. തുടര്‍ന്ന് ഓണ്‍ റോഡ് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോ ഫറയുടെ തീരുമാനം. ബെല്‍ഗ്രേഡില്‍‌ അടുത്തമാസം നടക്കുന്ന യൂറോപ്യന്‍ ഇന്‍ഡോര്‍ അത്‍ലറ്റിക്സ് മീറ്റിനായി ബ്രിട്ടീഷ് താരങ്ങള്‍ ഒരുക്കം നടത്തുന്നതിനിടെയാണ് മോ ഫറയുടെ വിരമിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ മാസം അവസാനം നടന്ന എഡിന്‍ബറോ ക്രോസ് കണ്‍ട്രി മത്സരത്തില്‍‌ ഏഴാം സ്ഥാനത്താണ് ഫറ ഫിനിഷ് ചെയ്തത്.

Next Story