Quantcast

ബോക്സിംഗില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ പ്രീ ക്വാര്‍ട്ടറില്‍

MediaOne Logo

Jaisy

  • Published:

    28 April 2018 11:17 AM GMT

ബോക്സിംഗില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ പ്രീ ക്വാര്‍ട്ടറില്‍
X

ബോക്സിംഗില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ പ്രീ ക്വാര്‍ട്ടറില്‍

അമേരിക്കയുടെ ചാള്‍സ് കോണ്‍വെല്ലിനെയാണ് പ്രാഥമിക റൌണ്ടില്‍ പരാജയപ്പെടുത്തിയത്

പുരുഷ ബോക്സിങ് 75 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കയുടെ ചാള്‍സ് കോണ്‍വെല്ലിനെയാണ് പ്രാഥമിക റൌണ്ടില്‍ പരാജയപ്പെടുത്തിയത്. ശനിയാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ ഒന്‍ഡര്‍ സിപാലാണ് വികാസിന്റെ എതിരാളി.

കഴിഞ്ഞ ഒളിമ്പിക്സില്‍ പ്രാഥമിക റൌണ്ടില്‍ പുറത്താക്കിയതിന് അമേരിക്കയോട് പകരം വീട്ടി വികാസ് കൃഷ്ണന്‍. അന്ന് വികാസ് ജയിച്ചിട്ടും അപ്പീലിലൂടെ അമേരിക്ക ഇന്ത്യന്‍ താരത്തെ പുറത്താക്കിയിരുന്നു. പതിനെട്ടുകാരനായ ചാള്‍സ് കോണ്‍വെല്ലായിരുന്നു ഇത്തവണ എതിരാളി. വികാസിനേക്കാള്‍ ശക്തിയേറിയ താരം. പക്ഷേ ആദ്യ റൌണ്ടില്‍ തന്നെ വികാസ് കോണ്‍വെല്ലിന് മുന്നറിയിപ്പ് നല്‍കി. രണ്ടാം റൌണ്ടില്‍ വാശിയേറി. ഇരുവരും ഒപ്പത്തിനൊപ്പം മത്സരിച്ചു. രണ്ട് പേരുടെയും മുഖത്ത് പഞ്ചുകള്‍ വീണു. പക്ഷേ ഈ റൌണ്ടിലും വികാസിന് തന്നെ മുന്‍തൂക്കം.

മുന്നിലാണെന്ന് മനസിലാക്കിയ വികാസ് മൂന്നാം റൌണ്ട് കരുതലോടെയാണ് തുടങ്ങിയത്. പ്രതിരോധത്തിലൂന്നിയ ഇന്ത്യന്‍ താരത്തെ കോണ്‍വെല്‍ ആക്രമിച്ചു.
എന്നാല്‍ തിരിച്ചടിച്ച വികാസ് ആ റൌണ്ടും സ്വന്തമാക്കി. ഒപ്പം ജയവും. റഫറി വികാസിനെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ ചാള്‍സ് കോണ്‍വെല്‍ ‍ഞെട്ടലോടെയാണ് പ്രതികരിച്ചത്.

TAGS :

Next Story