Quantcast

ബാസ്കറ്റ് ബോളിനെ പുതുതലമുറയിലെത്തിക്കാന്‍ ‌ ടീം റീബൌണ്ട്

MediaOne Logo

Jaisy

  • Published:

    28 April 2018 7:10 PM IST

പഴയ കാല ബാസ്കറ്റ് ബോള്‍ താരങ്ങളുടെ സംഘനയായ ടീം റീബൌണ്ട് ആണ് പരിപാടി സംഘടിപ്പിച്ചത്

പുതിയ തലമുറയെ ബാസ്കറ്റ് ബാള്‍ കളിയിലേക്ക് ആകര്‍ഷിക്കാന്‍ കൊച്ചിയില്‍ ഐ സപ്പോര്‍ട്ട് ബാസ്കറ്റ് ബാള്‍ പരിപാടി സംഘടിപ്പിച്ചു. പഴയ കാല ബാസ്കറ്റ് ബോള്‍ താരങ്ങളുടെ സംഘനയായ ടീം റീബൌണ്ട് ആണ് പരിപാടി സംഘടിപ്പിച്ചത്. കേരള ബാസ്കറ്റ് ബോളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ വേണ്ടി നിരവധി പരിപാടികളും കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.

പണ്ടത്തെ അതേ ആവേശത്തിലാണ് തങ്ങളുടെ പ്രിയപ്പെട്ട കളിയെ സാധാരണക്കാരക്കാരിലേക്കെത്തിച്ച് പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ ടീം റീബൌണ്ട് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായാണ് കൊച്ചിയില്‍ ഐ സപ്പോര്‍ട്ട് ബാസ്കറ്റ് ബോള്‍ പരിപാടി സംഘടിച്ചതും. കൊച്ചി മേയര്‍‍ സൌമിനി ജെയിന്‍, റിമ കല്ലിങ്കല്‍, ഗായിക സയനോര തുടങ്ങിയവരും പുതുതലമുറയിലെ കളിക്കാരും പരിപാടിയില്‍ പങ്കെടുത്തു. ടീം റീബൊണ്ടിന്റെ നേതൃത്വത്തില്‍ കേരള ബാസ്കറ്റ് ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നവംബര്‍ 5 മുതല്‍ രാജ്യാന്തര വനിതാ ബാസ്കറ്റ്ബോള്‍ മത്സരം കേരളത്തിലെ 5 നഗരങ്ങളില്‍ നടത്തും.കഴിഞ്ഞ വര്‍ഷം ദേശീയ ചാമ്പ്യന്‍ഷിപ്പ് നേടീയ കേരള വനിത ടീം ഓസ്ട്രോലിയന്‍ ടീം ആയ റിങ്ങ് വുഡ് ഹോക്സ് ക്ലബുമായാണ് മത്സരിക്കുക. കേരളതാരങ്ങൾക്ക് രാജ്യന്തര ടീമുകളുമായുള്ള മൽസരപരിചയം നൽകാന്‍ ഇതുവഴി കഴിയുമെന്നും ടീം റീബൌണ്ട് പറയുന്നു.

TAGS :

Next Story