റിലയന്‍സ് ഫൗണ്ടേഷന്‍ ദേശീയ യൂത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊച്ചിയില്‍ തുടക്കം

റിലയന്‍സ് ഫൗണ്ടേഷന്‍ ദേശീയ യൂത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊച്ചിയില്‍ തുടക്കം
രാജ്യമെങ്ങുമുള്ള മുപ്പത് നഗരങ്ങളില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായാണ് റിലയന്‍സ് ഫൌണ്ടേഷന്റെ കീഴില്‍ യൂത്ത് ഫൂട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്...
റിലയന്‍സ് ഫൗണ്ടേഷന്‍ നാഷണല്‍ യൂത്ത് ഫൂട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണ് കൊച്ചിയില്‍ തുടക്കമായി. നിത അംബാനിയും കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സി കെ വിനീതും ചേര്‍ന്ന് ആദ്യമത്സരത്തിന്റെ കിക്കോഫ് നിര്‍വഹിച്ചു. ഉദ്ഘാടന മത്സരത്തില്‍ കളമശ്ശേരി രാജഗിരി സ്‌കൂള്‍ അസീസി വിദ്യാനികേതന്‍ സ്‌കൂളിനെ പരാജയപ്പെടുത്തി.
രാജ്യമെങ്ങുമുള്ള മുപ്പത് നഗരങ്ങളില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായാണ് റിലയന്‍സ് ഫൌണ്ടേഷന്റെ കീഴില്‍ യൂത്ത് ഫൂട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ആവേശകരമായ ഉദ്ഘാടന മത്സരത്തില്‍ 2-1ന് ജേതാക്കളായ രാജഗിരി സ്‌കൂള്‍ രണ്ടാം റൗണ്ടില്‍ കടന്നു.
രാജ്യത്തിന്റെ കായിക വളര്‍ച്ചയ്ക്ക് മികച്ച സംഭവാന നല്‍കാന്‍ കഴിയുന്ന പദ്ധതികളാണ് ആര്‍എഫ്‌വൈഎസ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ചെയര്‍ പേഴ്‌സണ്‍ നിത അംബാനി പ്രതികരിച്ചു. ഉദ്ഘാടന മത്സരത്തിനെത്തിയ കേരളബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നും താരം സി കെ വിനീതിന് ആവേശകരമായ സ്വീകരണമാണ് രാജഗിരി ഗ്രൗണ്ടില്‍ കുട്ടി ആരാധകര്‍ ഒരുക്കിയത്.
കേരള ബ്ലാസ്‌റ്റേഴ്‌സിനായി പുതിയ സീസണില്‍ കളിക്കാന്‍ കാരാറൊപ്പിട്ട മലയാളി താരം അജിത് ശിവന് മത്സരത്തിന് ശേഷം സംഘാടകര്‍ ആദരമൊരുക്കി. ബംഗലൂരു, അഹമ്മദാബാദ്, ഷില്ലോങ്, എയിസ്വാള്‍, ഇംഫാല്‍, ഹൈദ്രാബൈദ്, ജാംഷഡ്പൂര്‍, കൊച്ചി, ഗോവ എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റിന് വേദികള്‍ ക്രമീകരിച്ചിരിക്കുന്നത്. ജൂനിയര്‍, സീനിയര്‍, കോളേജ് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.
Adjust Story Font
16

