ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ സൈനയെ തോല്‍പിച്ച് സിന്ധു സെമിയില്‍

ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ സൈനയെ തോല്‍പിച്ച് സിന്ധു സെമിയില്‍
ആദ്യ ഗെയിം സിന്ധു അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ കനത്ത പോരാട്ടമാണ് നടന്നത്.
ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ സൈന നെഹ്‌വാളിനെ തോല്‍പ്പിച്ചു പിവി സിന്ധു സെമിയിലെത്തി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. ആദ്യ ഗെയിം സിന്ധു അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ കനത്ത പോരാട്ടമാണ് നടന്നത്. അവസാന നിമിഷങ്ങളിലെ പിഴവാണ് സൈനക്ക് വിനയായത്. ഇന്ന് നടക്കുന്ന സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം സുങ് ജി ഹ്യൂനാണ് സിന്ധുവിന്റെ എതിരാളി.
Next Story
Adjust Story Font
16

