Quantcast

വീണ്ടും ഫെഡറര്‍ നദാല്‍ സ്വപ്ന ഫൈനല്‍

MediaOne Logo

Subin

  • Published:

    30 April 2018 4:53 PM IST

വീണ്ടും ഫെഡറര്‍ നദാല്‍ സ്വപ്ന ഫൈനല്‍
X

വീണ്ടും ഫെഡറര്‍ നദാല്‍ സ്വപ്ന ഫൈനല്‍

മിയാമി ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ റോജര്‍ ഫെഡറര്‍ റാഫേല്‍ നദാല്‍ പോരാട്ടം.

മിയാമി ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ റോജര്‍ ഫെഡറര്‍ റാഫേല്‍ നദാല്‍ പോരാട്ടം. ഓസ്ട്രിയയുടെ നിക്ക് കിര്‍ഗിയോസിനെ തോല്‍പ്പിച്ചാണ് ഫെഡററുടെ ഫൈനല്‍ പ്രവേശം. ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയെ പരാജയപ്പെടുത്തിയാണ് നദാല്‍ കലാശപ്പോരിലെത്തിയത്.

ആവേശകരമായ പോരാട്ടമാണ് റോജര്‍ ഫെഡറര്‍ സെമിയില്‍ നിക്ക് കിര്‍ഗിയോസിനെതിരെ കാഴ്ചവെച്ചത്. മൂന്ന് സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ട മല്‍സരത്തിനൊടുവാണ് ഫെഡററുടെ ജയം.മൂന്നാം സെറ്റ് ടൈബ്രേക്കറില്‍ കൈവിട്ടതോടെ കിര്‍ഗിയോസ് റാക്കറ്റ് വലിച്ചെറിഞ്ഞു.

ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയെ അനായാസം കീഴടക്കിയാണ് നദാലിന്റെ ഫൈനല്‍ പ്രവേശം. മിയാമി ഓപ്പണില്‍ അഞ്ചാം ഫൈനല്‍ കളിക്കാനൊരുങ്ങുന്ന നദാല്‍ ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്.

Next Story