Quantcast

മെക്സിക്കന്‍ ഓപ്പണില്‍ കൊടുങ്കാറ്റാകാന്‍ ജോകോവിച്ചും നദാലും

MediaOne Logo
മെക്സിക്കന്‍ ഓപ്പണില്‍ കൊടുങ്കാറ്റാകാന്‍ ജോകോവിച്ചും നദാലും
X

മെക്സിക്കന്‍ ഓപ്പണില്‍ കൊടുങ്കാറ്റാകാന്‍ ജോകോവിച്ചും നദാലും

സമീപകാലത്തെ മോശം ഫോമില്‍നിന്നും തിരിച്ചുവരാനാണ് ജോകോവിച്ച് ആഗ്രഹിക്കുന്നത്.

മെക്സിക്കന്‍ ഓപ്പണ്‍ ടെന്നീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് നൊവാക് ജോകോവിച്ചും റാഫേല്‍ നദാലും. സമീപകാലത്തെ മോശം ഫോമില്‍നിന്നും തിരിച്ചുവരാനാണ് ജോകോവിച്ച് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ മികച്ച ഫോം തുടരനാകുമെന്ന വിശ്വാസത്തിലാണ് നദാല്‍.

റോജര്‍ ഫെഡററും റാഫേല്‍ നദാലും വാണിരുന്ന ടെന്നീസ് ലോകത്ത് പുതിയൊരാവേശമായായിരുന്നു നൊവാക് ജോകോവിച്ചിന്റെ വരവ്. ഗ്രാന്റ് സ്ലാമുകളില്‍ തുടര്‍ച്ചയായ കിരീടങ്ങള്‍. എടിപി കിരീടങ്ങളുള്‍പ്പെടെ വലിയ നേട്ടങ്ങള്‍. കൂടാതെ ലോക ഒന്നാം നമ്പറും. ഏതൊരാളെയും മോഹിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചിരുന്ന ജോകോവിച്ച് ഒടുവില്‍ ആന്‍ഡി മറെയ്ക്ക് മുന്നില്‍ വീണു. രണ്ടാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ഇക്കഴിഞ്ഞ ആസ്ട്രേലിയന്‍ ഓപ്പണില്‍ തുടക്കത്തില്‍ തന്നെ പുറത്തുപോയി. ഈ മോശം ഫോമില്‍ നിന്ന് തിരിച്ചുവരാനാണ് താരം ഇപ്പോള്‍ ആഗ്രഹിക്കുന്നത്. മെക്സിക്കന്‍ ഓപ്പണിനെ തിരിച്ചുവരവിന്റെ വേദിയായാണ് കാണുന്നത്. നാല് തവണ ചാമ്പ്യനായ ദുബൈ ഓപ്പണ്‍ വരുന്നുണ്ടെങ്കിലും മെക്സിക്കന്‍ ഓപ്പണിലാണ് പ്രതീക്ഷ.

എന്നാല്‍ റാഫേല്‍ നദാല്‍ അല്‍പം കൂടി ആത്മവിശ്വാസത്തിലാണ്. പരിക്കില്‍നിന്നും മോശം ഫോമില്‍ നിന്നും ഈ അടുത്താണ് താരം തിരിച്ചെത്തിയത്. അബൂദബിയില്‍ കിരീടം ചൂടിയപ്പോള്‍ ആസ്ട്രേലിയന്‍ ഓപ്പണില്‍ ഫൈനല്‍ വരെയെത്തി. ഇപ്പോഴത്തെ ഈ ഫോം തുടരുമെന്ന് തന്നെയാണ് നദാല്‍ പറയുന്നത്. ടെന്നീസിനിപ്പോള്‍ മികച്ച സമയമാണ്. ജോകോവിച്ച്, ആന്‍ഡിമറെ, വാവ്റിങ്ക എന്നീ യുവതാരങ്ങളുടെ പ്രകടനത്തോടൊപ്പം റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവരുടെ തിരിച്ചുവരവിന്റെ സമയം കൂടിയാണിത്. റാഫയുടെയും നദാലിന്റെയും തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നതാണെന്ന് ജോകോവിച്ച് പറഞ്ഞു.

Next Story