Quantcast

അശ്വിന്‍, ജഡേജ ഐ.സി.സി റാങ്കിങില്‍ ഒന്നും രണ്ടും സ്ഥാനത്ത്

MediaOne Logo

Ubaid

  • Published:

    7 May 2018 2:55 AM GMT

അശ്വിന്‍, ജഡേജ ഐ.സി.സി റാങ്കിങില്‍ ഒന്നും രണ്ടും സ്ഥാനത്ത്
X

അശ്വിന്‍, ജഡേജ ഐ.സി.സി റാങ്കിങില്‍ ഒന്നും രണ്ടും സ്ഥാനത്ത്

1974ന് ശേഷം രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്

ചെന്നൈയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ബൌളര്‍ രവീന്ദ്ര ജഡേജ ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാമതെത്തി. രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചെപ്പോക്കില്‍ പിന്നിട്ടത്.

ഒന്നാം സ്ഥാനത്ത് തുടരുന്ന ആര്‍.അശ്വിനേക്കാള്‍ എട്ട് പോയിന്റ് മാത്രം പിന്നിലാണ് ജഡേജ. ജോഷ് ഹെയ്‌സെല്‍വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, രംഗണ ഹെറാത്ത് എന്നിവരെ പിന്തള്ളി 66 പോയിന്റുമായാണ് ജഡേജ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിലെത്തിയത്. 1974ന് ശേഷം രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് ബിഷന്‍ ബേദിയും ബി.എസ് ചന്ദ്രശേഖര്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

TAGS :

Next Story