Quantcast

അഞ്ച് വിക്കറ്റില്‍ അശ്വിന് പുതിയ നേട്ടം

MediaOne Logo

Ubaid

  • Published:

    8 May 2018 2:03 PM GMT

അഞ്ച് വിക്കറ്റില്‍ അശ്വിന് പുതിയ നേട്ടം
X

അഞ്ച് വിക്കറ്റില്‍ അശ്വിന് പുതിയ നേട്ടം

ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി അശ്വിന്‍

ഇന്ത്യന്‍ സ്പിന്‍ നിരയുടെ കുന്തമുനയായ ആര്‍ അശ്വിന് മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ പുതിയ നേട്ടം. ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി അശ്വിന്‍. ആറ് വിക്കറ്റാണ് ആദ്യ ഇന്നിങ്സില്‍ അശ്വിന്‍ നേടിയത്.

മുംബൈയിലേത് അശ്വിന്റെ നാല്‍പ്പത്തിമൂന്നാമത്തെ ടെസ്റ്റാണ്. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ അശ്വിനും ജഡേജയും നേടിയത് 9 വിക്കറ്റുകള്‍. ക്വീറ്റണ്‍ ജെന്നിങ്സ്, ജോറൂട്ട്, മൊയീന്‍ അലി, ബെയര്‍സ്റ്റോവ്, സ്റ്റോക്സ്, ജെയ്ക്ക് ബോള്‍ എന്നിവരാണ് അശ്വിന്റെ പന്തിന് മുന്നില്‍ കുടുങ്ങിയത്. ഇതോടെ പുതിയ നേട്ടവും അശ്വിനെ തേടിയെത്തി. ഏറ്റവും കൂടുതല്‍ തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങളില്‍ കപില്‍ ദേവിന്റെ റെക്കോര്‍ഡിനൊപ്പമെത്തി അശ്വിന്‍. ഇരുപത്തിമൂന്നാം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ അനില്‍ കുംബ്ലെയാണ് ഇന്ത്യക്കായി ഏറ്റവുമധികം തവണ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചത്. 132 ടെസ്റ്റുകളില്‍ നിന്നായി 35 തവണയാണ് കുംബ്ലെ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 103 ടെസ്റ്റുകളില്‍ നിന്നായി 25 തവണ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ച ഹര്‍ഭജനാണ് രണ്ടാമത്.

TAGS :

Next Story