Quantcast

രണ്ടു മത്സരങ്ങളില്‍ ഗെയിലാട്ടമുണ്ടാകില്ല

MediaOne Logo

admin

  • Published:

    9 May 2018 2:16 AM IST

രണ്ടു മത്സരങ്ങളില്‍ ഗെയിലാട്ടമുണ്ടാകില്ല
X

രണ്ടു മത്സരങ്ങളില്‍ ഗെയിലാട്ടമുണ്ടാകില്ല

പിതാവാകാനുള്ള ഒരുക്കത്തില്‍ ഭാര്യക്കൊപ്പം സമയം ചെലവിടാനായി കരീബിയയിലേക്ക് പറന്ന ഗെയില്‍

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ടീം അംഗമായ വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ നാട്ടിലേക്ക് മടങ്ങി. പിതാവാകാനുള്ള ഒരുക്കത്തില്‍ ഭാര്യക്കൊപ്പം സമയം ചെലവിടാനായി കരീബിയയിലേക്ക് പറന്ന ഗെയില്‍ അധികം വൈകാതെ തിരിച്ചെത്തുമെന്നാണ് സൂചന. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ ടീമിന്‍റെ അടുത്ത രണ്ട് മത്സരങ്ങളില്‍ ഗെയില്‍ ഉണ്ടാകില്ലെന്ന് ടീം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കളിച്ച രണ്ടു മത്സരങ്ങളിലും നിരാശാജനകമായ പ്രകടനം പുറത്തെടുത്ത ഗെയില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു
ടീം അധികൃതര്‍.

TAGS :

Next Story