Quantcast

വനിതാ ഹൈജമ്പില്‍ ഇന്ത്യക്ക് മേല്‍വിലാസമുണ്ടാക്കിയ ബോബി അലോഷ്യസ്

MediaOne Logo

Jaisy

  • Published:

    9 May 2018 12:09 PM GMT

വനിതാ ഹൈജമ്പില്‍ ഇന്ത്യക്ക് മേല്‍വിലാസമുണ്ടാക്കിയ ബോബി അലോഷ്യസ്
X

വനിതാ ഹൈജമ്പില്‍ ഇന്ത്യക്ക് മേല്‍വിലാസമുണ്ടാക്കിയ ബോബി അലോഷ്യസ്

ഏഥന്‍സില്‍ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ഹൈജമ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്കും സാധ്യതയുണ്ടെന്ന് തെളിയിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ബോബി

ഒളിമ്പിക്സില്‍ ഹൈജമ്പ് ഇനത്തില്‍ മത്സരിച്ച ആദ്യ ഇന്ത്യന്‍ വനിതയാണ് മലയാളിയായ ബോബി അലോഷ്യസ്. ഏഥന്‍സില്‍ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ഹൈജമ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്കും സാധ്യതയുണ്ടെന്ന് തെളിയിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ബോബി. വിദേശ പരിശീലനവും കൂടുതല്‍ മത്സര പരിചയവുമുണ്ടെങ്കില്‍ നമ്മുടെ താരങ്ങള്‍ക്കും മെഡല്‍ കൊണ്ടുവരാനാകുമെന്ന് ബോബി പറയുന്നു.

നാല് വര്‍ഷം നീണ്ട കഠിന പ്രയത്നം. അതില്‍ തന്നെ രണ്ട് വര്‍ഷം പരിശീലിച്ചത് ഇംഗ്ലണ്ടില്‍. തികഞ്ഞ പ്രതീക്ഷയിലായിരുന്നു ബോബി അലോഷ്യസ് 2004 ല്‍ ഏഥന്‍സിലെത്തിയത്‍. ഫൈനലില്‍ എത്തുകയായിരുന്നു ആദ്യ ലക്ഷ്യം. 1.91 മീറ്ററെന്ന തന്റെ ദേശീയ റെക്കോഡിനൊപ്പമെത്തിയാല്‍ അത് സാധ്യമാവും. പക്ഷെ, 1.85 മീറ്റര്‍ മാത്രമാണ് താണ്ടാനായത്.

ഒളിമ്പിക്സ് എന്ന മഹാവേദിയോ വലിയ കായിക താരങ്ങളോ ബോബിയെ ഭയപ്പെടുത്തിയില്ല. ഒരു പക്ഷെ കൂടുതല്‍ ശാസ്ത്രീയമായ പരിശീലനവും മത്സരപരിചയവും ലഭിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായിരുന്നേനെ. എങ്കിലും ഹൈജംപിനെ ഇന്ത്യന്‍ താരങ്ങള്‍ക്കും പ്രാപ്യമായ ഇനം തന്നെയെന്ന് തെളിയിക്കാന്‍ ബോബി അലോഷ്യസിനായി. ഇപ്പോഴത്തെ താരങ്ങളുടെ പ്രകടനത്തില്‍ ബോബിക്ക് വലിയ പ്രതീക്ഷയില്ല. ഒരു കായിക താരത്തിന്റെ ഏറ്റവും കഠിന പരീക്ഷണത്തിന്റെ വേദിയാണ് ഒളിമ്പിക്സെന്ന് വനിതാ ഹൈജമ്പില്‍ ഇന്ത്യക്ക് മേല്‍വിലാസമുണ്ടാക്കിയ ബോബി അലോഷ്യസ് സാക്ഷ്യപ്പെടുത്തുന്നു.

TAGS :

Next Story