Quantcast

യാസിര്‍ ഷായെ അഭിനന്ദിച്ച് അശ്വിന്‍

MediaOne Logo

Damodaran

  • Published:

    9 May 2018 3:04 AM GMT

യാസിര്‍ ഷായെ അഭിനന്ദിച്ച് അശ്വിന്‍
X

യാസിര്‍ ഷായെ അഭിനന്ദിച്ച് അശ്വിന്‍

ഇരുനൂറ് വിക്കറ്റ് നേട്ടത്തിലേക്ക് അതിവേഗം ചുവടുവയ്ക്കാന്‍ അശ്വിന് കഴിയട്ടെയെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ടെസ്റ്റില്‍ നൂറുവിക്കറ്റ് സ്വന്തമാക്കാന്‍ ഏറ്റവും കുറവ് ടെസ്റ്റുകളില്‍ കളിച്ച ഏഷ്യന്‍ താരത്തിനുള്ള അശ്വിന്‍റെ .....

ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗ നൂറുവിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം പങ്കിട്ട പാകിസ്താന്‍ സ്പിന്നര്‍ യാസിര്‍ഷായെ അഭിനന്ദിച്ച് ഇന്ത്യയുടെ അശ്വിന്‍. ട്വിറ്ററിലൂടെയാണ് അശ്വിന്‍ തന്‍റെ അഭിനന്ദനം പങ്കുവച്ചത്. ഇരുനൂറ് വിക്കറ്റ് നേട്ടത്തിലേക്ക് അതിവേഗം ചുവടുവയ്ക്കാന്‍ അശ്വിന് കഴിയട്ടെയെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ടെസ്റ്റില്‍ നൂറുവിക്കറ്റ് സ്വന്തമാക്കാന്‍ ഏറ്റവും കുറവ് ടെസ്റ്റുകളില്‍ കളിച്ച ഏഷ്യന്‍ താരത്തിനുള്ള അശ്വിന്‍റെ റെക്കോഡ് തകര്‍ത്താണ് ഷാ ഈ നേട്ടം സ്വന്തമാക്കിയത്. പതിനേഴാമത്തെ ടെസ്റ്റിലാണ് ഷാ നൂറാം വിക്കറ്റ് കൊയ്തത്. അശ്വിനാകട്ടെ 18 ടെസ്റ്റുകളില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

വെസ്റ്റിന്‍ഡീസിനെതിരെ ദുബൈയില്‍ നടക്കുന്ന ടെസ്റ്റിലാണ് യാസിര്‍ ഷാ തന്‍റെ നൂറാം വിക്കറ്റ് നേടിയത്. നൂറാം ഇരക്കായി അഞ്ച് വിക്കറ്റുകള്‍ കുറവോടെയാണ് പാക് താരം ദുബൈ ടെസ്റ്റിന് കളം പിടിച്ചത്.

TAGS :

Next Story