Quantcast

ഇങ്ങനെയൊക്കെ നില്‍ക്കാമോ?

MediaOne Logo

Subin

  • Published:

    10 May 2018 12:41 AM IST

ഇങ്ങനെയൊക്കെ നില്‍ക്കാമോ?
X

ഇങ്ങനെയൊക്കെ നില്‍ക്കാമോ?

തിവാരിയുടെ വിചിത്ര ബാറ്റിംങ് കണ്ട് ആദ്യം സഹീര്‍ഖാന്‍ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് സമചിത്തതയോടെ നേരിട്ടു

ബാറ്റ് ചെയ്യാന്‍ ഇങ്ങനെയൊക്കെ നില്‍ക്കാമോ എന്നാണ് മനോജ് തിവാരിയുടെ നില്‍പ് കണ്ടാല്‍ ആദ്യം തോന്നുക. സഹീര്‍ഖാനെയാണ് വിചിത്ര നില്‍പുമായി മനോജ് തിവാരി എതിരിട്ടത്. സ്റ്റംമ്പിന് മുന്നില്‍ ലെഗ് അമ്പയര്‍ക്ക് അഭിമുഖമായിട്ടാണ് മനോജ് തിവാരി നിന്നത്.

തിവാരിയുടെ വിചിത്ര ബാറ്റിംങ് കണ്ട് ആദ്യം സഹീര്‍ഖാന്‍ ഒന്ന് അമ്പരന്നെങ്കിലും സമചിത്തതയോടെ നേരിട്ടു. യോര്‍ക്കര്‍ ലെങ്തില്‍ ഓഫ്‌സൈഡില്‍ എറിഞ്ഞ സഹീര്‍ഖാന്റെ പന്തില്‍ സിഗിളെടുക്കാനെ മനോജ് തിവാരിക്ക് സാധിച്ചുള്ളു. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗംഭീറും സമാനമായ രീതിയില്‍ നിന്ന് ബൗളര്‍മാരെ കുഴക്കിയിട്ടുണ്ട്. മനോജ് തിവാരി 45 പന്തില്‍ അറുപത് റണ്‍സെടുത്തെങ്കിലും ഡല്‍ഹിയുടെ 168 റണ്‍സ് പിന്തുടര്‍ന്ന പൂനെ ഏഴ് റണ്‍സകലെ കീഴടങ്ങി.

TAGS :

Next Story