Quantcast

ടെസ്റ്റ് ബൌളിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍ ഒന്നാമത്

MediaOne Logo

admin

  • Published:

    9 May 2018 4:03 PM GMT

ടെസ്റ്റ് ബൌളിംഗ് റാങ്കിംഗില്‍  ഇംഗ്ലണ്ടിന്റെ  ജെയിംസ് ആന്‍ഡേഴ്സണ്‍ ഒന്നാമത്
X

ടെസ്റ്റ് ബൌളിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍ ഒന്നാമത്

കരിയറില്‍ ഇതാദ്യാമായാണ് ആന്‍ഡേഴ്സണ്‍ ഐസിസിയുടെ ടെസ്റ്റ് ബൌളിംഗ് റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്

ഐസിസിയുടെ ടെസ്റ്റ് ബൌളിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്സണ്‍ ഒന്നാമത്. കരിയറില്‍ ഇതാദ്യാമായാണ് ആന്‍ഡേഴ്സണ്‍ റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ആന്‍ഡേഴ്സണ് ഗുണം ചെയ്തത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ജെയിംസ് ആന്‍ഡേഴ്സണ് കരിയറിലെ മികച്ച റാങ്കിംഗ് നേടിക്കൊടുത്തത്. 884 പോയിന്‍റ് നേടിയാണ് ആന്‍ഡേഴ്സണ്‍ന്‍റെ മുന്നേറ്റം.

കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ പ്രകടന് മികവ് 79 പോയിന്‍റാണ് ഇംഗ്ലിഷ് താരത്തിന് നേടിക്കൊടുത്തത്. ടെസ്റ്റ് ബൌളിംഗ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന നാലാമത്തെ ഇംഗ്ലണ്ട് താരമാണ് ആന്‍ഡേഴ്സണ്‍. ഇയാന്‍ ബോഥം, ഹാര്‍മിസണ്‍ , സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടത്തിലെത്തിയ ഇംഗ്ലിഷ് താരങ്ങള്‍. ഇന്ത്യയുടെ ആര്‍ അശ്വിന്‍ രണ്ടാം റാങ്ക് നിലനിര്‍ത്തി.

രണ്ട് സ്ഥാനം നഷ്ടപ്പെട്ട സ്റ്റുവര്‍ട്ട് ബോര്‍ഡ് മൂന്നാം റാങ്കിലേക്ക് വീണു. . ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ മാറ്റമില്ല.

TAGS :

Next Story