Quantcast

പരാജയത്തിലും നൃത്തച്ചുവടുകളുമായി ഗെയില്‍

MediaOne Logo

admin

  • Published:

    9 May 2018 5:34 PM IST

പരാജയത്തിലും നൃത്തച്ചുവടുകളുമായി ഗെയില്‍
X

പരാജയത്തിലും നൃത്തച്ചുവടുകളുമായി ഗെയില്‍

38 പന്തില്‍ നിന്നും 76 റണ്‍സുമായി ക്രിസ് ഗെയില്‍ എന്ന സൂപ്പര്‍ താരം നിറ‍ഞ്ഞാടിയിട്ടും ലക്ഷ്യത്തിന് എട്ടു റണ്‍സ് അകലെ വച്ച് ബംഗളൂരു ടീം കാലിടറി വീഴുക.....

ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ സംബന്ധിച്ചിടത്തോളം ഏറെ നിരാശാജനകമായിരുന്നു ഐപിഎല്ലിലെ ഇത്തവണത്തെ കലാശപ്പോരാട്ടം. മൂന്നാം തവണയും ഫൈനലില്‍ അടിയറവ് പറയാനായിരുന്നു ബംഗളൂരിന്‍റെ നിയോഗം. 38 പന്തില്‍ നിന്നും 76 റണ്‍സുമായി ക്രിസ് ഗെയില്‍ എന്ന സൂപ്പര്‍ താരം നിറ‍ഞ്ഞാടിയിട്ടും ലക്ഷ്യത്തിന് എട്ടു റണ്‍സ് അകലെ വച്ച് ബംഗളൂരു ടീം കാലിടറി വീഴുകയായിരുന്നു. നായകന്‍ വിരാട് കൊഹ്‍ലി ഉള്‍പ്പെടെ ടീമിലെ പല താരങ്ങള്‍ക്കും തോല്‍വി അവിശ്വസനീയമായെങ്കിലും നിശാ ക്ലബ്ബില്‍ മൈക്കല്‍ ജാക്സന്‍റെ ഈണങ്ങള്‍ക്കൊപ്പം ചുവടുവച്ചാണ് ഗെയില്‍ പരാജയം പിന്നിലേക്ക് തള്ളിയത്. നൃത്തത്തിന്‍റെ രംഗങ്ങള്‍ ഗെയില്‍ തന്നെ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പോസ്റ്റ്ചെയ്യുകയും ചെയ്തു.

TAGS :

Next Story