Quantcast

ഒരു റണ്‍ ജയത്തോടെ ഇന്ത്യ രക്ഷപ്പെട്ടു

MediaOne Logo

admin

  • Published:

    11 May 2018 2:39 PM GMT

ഒരു റണ്‍ ജയത്തോടെ ഇന്ത്യ രക്ഷപ്പെട്ടു
X

ഒരു റണ്‍ ജയത്തോടെ ഇന്ത്യ രക്ഷപ്പെട്ടു

അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഒരു റണ്‍സിന്റെ വിജയം...

ക്രിക്കറ്റ് ആവേശം അലതല്ലിയ മത്സരത്തില്‍ ബംഗ്ലാദേശിന് ഒരു റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സിന്റെ വിജയലക്ഷ്യത്തിന് ഒരു റണ്‍സ് മുമ്പ് ബംഗ്ലാദേശ് മറുപടി അവസാനിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ ജയത്തോടെ ഇന്ത്യ ട്വന്റി 20 സെമി പ്രതീക്ഷകള്‍ സജീവമാക്കി.

അവസാന ഓവര്‍ എറിയാന്‍ ഹാര്‍ദിക് പാണ്ഡ്യ എത്തുമ്പോള്‍ ബംഗ്ലാദേശിന് വേണ്ടിയിരുന്നത് 11 റണ്‍സ്. ആദ്യ പന്തില്‍ മുഹമ്മദുള്ള സിംഗിളെടുത്തു. രണ്ടാം പന്തിലും മൂന്നാം പന്തിലും മുസഫിര്‍ റഹ്മാന്‍ ബൗണ്ടറിയിലേക്ക് പായിച്ചതോടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ഗാലറി നിശബ്ദമായി.

അവസാന മൂന്ന് പന്തില്‍ ബംഗ്ലാദേശിന് വേണ്ടത് വെറും മൂന്ന് റണ്‍സ്. പിന്നീട് കണ്ടത് ഇന്ത്യന്‍ ആരാധകര്‍ പോലും പ്രതീക്ഷിക്കാത്ത കാഴ്ച്ചകളായിരുന്നു. പാണ്ഡ്യയുടെ നാലാം പന്തില്‍ സിക്‌സറിന് ശ്രമിച്ച മുസഫിര്‍ റഹിമിനെ(11) മിഡ് വിക്കറ്റില്‍ ശിഖര്‍ ധവാന്‍ പിടികൂടി. അഞ്ചാം പന്തില്‍ മുഹമ്മദുള്ളയും അതേ പിഴവ് ആവര്‍ത്തിച്ചപ്പോള്‍ ക്യാച്ചെടുക്കാന്‍ അവസരം ലഭിച്ചത് ജഡേജക്ക്.

അവസാന പന്തില്‍ രണ്ട് റണ്‍സ് ജയിക്കാന്‍. പന്ത് കൈപ്പിടിയിലായാല്‍ എറിയാനായി വലതുകയ്യിലെ ഗ്ലൗസ് ഊരിയാണ് ധോണി നിന്നത്. ധോണിയുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ പാണ്ഡ്യെയുടെ ഗുഡ്‌ലെഗ്ത് ബോള്‍ ബാറ്റില്‍ തൊടാതെ കീപ്പറിലേക്ക്. കയ്യിലെത്തിയ പന്ത് വിക്കറ്റിലേക്കെറിയാതെ ഓടിയെത്തി ധോണി സ്റ്റംമ്പ് തെറിപ്പിച്ചു. തുടര്‍ന്ന് സൂപ്പര്‍ ഓവറോ ഇന്ത്യന്‍ ജയമോ എന്ന് തേഡ് അമ്പയര്‍ നിശ്ചയിച്ചു. അവസാന മൂന്ന് പന്തിലും വിക്കറ്റ് വീഴ്ത്തി ടീം ഇന്ത്യ അവിശ്വസനീയ ജയം ആഘോഷിച്ചു.

ഓപണര്‍ തമീം ഇഖ്ബാല്‍(35), സാബിര്‍ റഹ്മാന്‍(26), സൗമ്യ സര്‍ക്കാര്‍(21) എന്നിവരാണ് ബംഗ്ലാദേശിന്റെ പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കുവേണ്ടി അശ്വിനും ജഡേജയും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നെഹ്‌റയും റെയ്‌നയും ഓരോ വിക്കറ്റ് നേടി.

നേരത്മിതെ കച്ച റണ്‍നിരക്കില്‍ വിജയിക്കുകയെന്ന ലക്ഷ്യത്തില്‍ ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് 146 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആറാം ഓവറില്‍ രോഹിത് ശര്‍മ്മ(16 പന്തില്‍ 18)യുടെ രൂപത്തിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. മുസ്താഫിസുര്‍ റഹ്മാന്റെ സ്ലോബോളില്‍ മിഡ് വിക്കറ്റില്‍ സാബിര്‍ റഹ്മാന്‍ പിടിച്ചാണ് രോഹിത് പുറത്തായത് ഏഴാം ഓവറില്‍ അവസാന പന്തില്‍ ഷാക്കിബ് അല്‍ഹസന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ശിഖര്‍ധവാനും(22 പന്തില്‍ 23) മടങ്ങി. നിലയുറപ്പിച്ചെന്നു കരുതിയ സമയത്ത് ഇന്ത്യന്‍ ഓപണര്‍മാര്‍ മടങ്ങിയത് സ്‌കോറിംഗ് റേറ്റ് കുറച്ചു.

പാകിസ്ഥാനെതിരായ മത്സരത്തില്‍ വിജയശില്‍പിയായ വിരാട് കോഹ്ലി പതുക്കെയാണ് തുടങ്ങിയത്. ആദ്യ 22 പന്തുകളില്‍ ഒരു ബൗണ്ടറി പോലും നേടാതെ കോഹ്ലി 18 റണ്‍സ് ഓടിയെടുത്തു. ഇരുപത്തി മൂന്നാം പന്തില്‍ ശുവഗാതയുടെ ഫുള്‍ടോസ് ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെ കോഹ്ലി സിക്‌സര്‍ പറത്തി. തൊട്ടടുത്ത പന്തില്‍ അതേഷോട്ടിന് മുതിര്‍ന്ന കോഹ്ലിക്ക് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. 24 പന്തുകളില്‍ നിന്നും അത്ര തന്നെ റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം.

പതിനാറാം ഓവര്‍ എറിയാനെത്തിയ അല്‍ അമിന്‍ ഹസന്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നേടി ഇന്ത്യന്‍ സ്‌കോറിംഗിന്റെ താളം തെറ്റിച്ചു. 23 പന്തില്‍ ഒരു ബൗണ്ടറിയുടേയും രണ്ട് സിക്‌സിന്റേയും അകമ്പടിയില്‍ 30 റണ്‍നേടിയ റെയ്‌നയായിരുന്നു ആദ്യ ഇര. ഏഴ് പന്തില്‍ 15 റണ്‍ നേടി അപകടകരമായി ബാറ്റു വീശിയ പാണ്ഡ്യയെ സൗമ്യ സര്‍ക്കാര്‍ സ്‌ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ പറന്നുപിടിക്കുകയായിരുന്നു. ഹാട്രിക് അവസരം യുവരാജ് മുടക്കിയെങ്കിലും രണ്ട് റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി അല്‍ അമിന്‍ ഹൊസൈന്‍ തന്റെ മൂന്നാം ഓവര്‍ ഗംഭീരമാക്കി.

ബൗളര്‍മാര്‍ക്ക് വ്യക്തമായ പിന്തുണ ലഭിക്കുന്ന ബംഗളൂരുവിലെ പിച്ചില്‍ അച്ചടക്കത്തോടെയാണ് ബംഗ്ലാദേശ് പന്തെറിഞ്ഞത്. അല്‍ അമന്‍ ഹൊസൈനും മുസ്തഫിസുര്‍ റഹ്മാനും രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഷാക്കിബ് അല്‍ ഹസനും മൊര്‍ത്താസയും യഥാക്രമം ശരാശരി 5.75 റണ്‍സും 5.50 റണ്‍സും മാത്രം വിട്ടുകൊടുത്ത് ഓരോവിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നല്‍കി.

TAGS :

Next Story