ബെല്‍ജിയം - വെയ്‌ല്‍സ് ക്വാര്‍ട്ടര്‍ ഇന്ന്

ബെല്‍ജിയം - വെയ്‌ല്‍സ് ക്വാര്‍ട്ടര്‍ ഇന്ന്
മികച്ച കളി പുറത്തെടുത്താണ് ബെല്‍ജിയത്തിന്റെ ക്വാര്‍ട്ടറിലേക്കുളള പ്രവേശം.

യൂറോ കപ്പില്‍ രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയവും വെയ്‌ല്‍സും ഇന്ന് ഏറ്റുമുട്ടും. ഫിഫ റാങ്കിഗില്‍ രണ്ടാം സ്ഥാനത്താണ് ബെല്‍ജിയത്തിന്റെ സ്ഥാനം. മികച്ച കളി പുറത്തെടുത്താണ് ബെല്‍ജിയത്തിന്റെ ക്വാര്‍ട്ടറിലേക്കുളള പ്രവേശം. പ്രീ ക്വാര്‍ട്ടറില്‍ വടക്കന്‍ അയര്‍ലന്‍റിനെ തോല്‍പ്പിച്ചാണ് വെയ്ല്‍സ് ക്വാര്‍ട്ടറിലെത്തിയത്. രാത്രി പന്ത്രണ്ടരക്കാണ് മല്‍സരം. ഫിഫ റാങ്കിംങില്‍ രണ്ടാം സ്ഥാനത്താണ് ബെല്‍ജിയത്തിന്റെ സ്ഥാനം.
ഇറ്റലിയും സ്വിഡനും ഉള്‍പ്പെട്ട ഗ്രൂപ്പ് ഇയിലാണ് ബെല്‍ജിയം കളിച്ചത്. ആദ്യ മല്‍സരത്തില്‍ കരുത്തരായ ഇറ്റലിയോട് തോറ്റു. ലോകോത്തര മധ്യനിരയും മുന്നേറ്റനിരയും ഉണ്ടായിട്ടും ഇറ്റലിയുടെ പ്രതിരോധക്കോട്ട മുറിക്കാന്‍ ഈഡന്‍ ഹസാര്‍ഡിനും റൊമേലു ലൂക്കാക്കുവിനും കഴിഞ്ഞില്ല.
രണ്ടാം മല്‍സരത്തില്‍ ബെല്‍ജിയം നേരിട്ടത്ത് അയര്‍ലന്റിനെയായിരുന്നു. ലുക്കാക്കുവും കെവിന്‍ ഡി ബ്യൂയിനും ബെല്‍ജിയത്തിനായി നിറഞ്ഞാടി. ഏകപക്ഷീയമായ 3 ഗോളിന് ബെല്‍ജിയം ജയിച്ചു. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സ്വീഡനായിരുന്നു എതിരാളികള്‍. നിരവധി ഗോളവസരങള്‍ ഈ മല്‍സരത്തില്‍ ബെല്‍ജിയം പാഴാക്കി. ജയിച്ചത് എതിരില്ലാത്ത ഒരു ഗോളിന്
പ്രീ ക്വാര്‍ട്ടറില്‍ ഹംഗറിയായിരുന്നു എതിര്‍പക്ഷത്ത്. പോര്‍ച്ചുഗലിനെ പോലും വിറപ്പിച്ച ഹംഗറിയെ ഹസാര്‍ഡും സംഘവും അനായാസമാണ് നേരിട്ടത്. തുടക്കത്തില്‍ തന്നെ ടോബി ആല്‍വീറെല്‍സ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. പിന്നീട് ഹംഗറി ശക്തമായി പ്രതിരോധം ഉണ്ടാക്കി. രണ്ടാം ഗോള്‍ വീണത് ഏഴുപത്തിയെട്ടാം മിനിറ്റില്‍. മൂന്നാം ഗോള്‍ അടിച്ചത് ഹസാര്‍ഡും നാലമത്തേത് യോനിക് കരാസ്ക്കോയുടെ വകയും.
യൂറോപ്യന്‍ ലീഗുകളില്‍ കളിച്ച് പരിചയമുളള മധ്യനിരയും മുന്നേറ്റവും ബെല്‍ജിയത്തിന് കരുത്തേകും. ഹസാര്‍ഡും ലൂക്കാക്കുവും ഡി ബ്യൂയിനും എത് പ്രതിരോധവും മുറിക്കാന്‍ ശേഷിയുളളവരാണ്. അതിനാല്‍ ക്വാര്‍ട്ടറില്‍ വെയ്‍ല്‍സിന്റെ പ്രതിരോധം വല്ലാതെ പരീക്ഷിക്കപ്പെടും.
മറുവശത്ത് വെയ്‌ല്‍സും ഭേദപ്പെട്ട കളിതന്നെയാണ് യൂറോയില്‍ പുറത്തെടുത്തത്. ആദ്യമായാണ് വെയ്‌ല്‍സ് യൂറോ കളിക്കുന്നത്. സ്ലൊവാക്യയെ ഒന്നിനെതിരെ 2 ഗോളിന് തോല്‍പ്പിച്ചാണ് വെയ്ല്‍സ് തുടങ്ങിയത്.
Adjust Story Font
16

