Quantcast

ഹിഗ്വെയിനെ ഉള്‍പ്പെടുത്തി അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

MediaOne Logo

Ubaid

  • Published:

    12 May 2018 4:33 AM GMT

ഹിഗ്വെയിനെ ഉള്‍പ്പെടുത്തി അര്‍ജന്റീന ടീം പ്രഖ്യാപിച്ചു
X

ഹിഗ്വെയിനെ ഉള്‍പ്പെടുത്തി അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

ഹിഗ്വെയിന്‍ തിരിച്ചെത്തിയത് മാത്രമാണ് കോച്ച് എഡ്ഗാര്‍ഡോ ബോസ പ്രഖ്യാപിച്ച പുതിയ അര്‍ജന്‍റീന ടീമിലെ പ്രത്യേകത

ഗോണ്‍സാലോ ഹിഗ്വെയിന്‍ അര്‍ജന്‍റൈന്‍ ദേശീയ ടീമില്‍ വീണ്ടും തിരിച്ചെത്തി. പെറു പരാഗ്വെ ടീമുകള്‍ക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ഹിഗ്വെയിനെ ഉള്‍പ്പെടുത്തിയത്. ടീമില്‍ മറ്റു മാറ്റങ്ങളില്ല.

ഹിഗ്വെയിന്‍ തിരിച്ചെത്തിയത് മാത്രമാണ് കോച്ച് എഡ്ഗാര്‍ഡോ ബോസ പ്രഖ്യാപിച്ച പുതിയ അര്‍ജന്‍റീന ടീമിലെ പ്രത്യേകത. കോപയിലെ ഫൈനല്‍ തോല്‍വിക്ക് ശേഷം നടന്ന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ഹിഗ്വെയിന്‍ കളിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും സൂപ്പര്‍ ഫോമില്‍ കളിക്കുന്ന സെര്‍ജിയോ അഗ്യൂറോക്കൊപ്പം ഹിഗ്വെയിനെ കൂടി ചേര്‍ത്ത് ആക്രമണനിരക്ക് കരുത്ത് കൂട്ടാനാണ് ബോസയുടെ ശ്രമം. ലയണല്‍ മെസി മുന്നേറ്റ നിരയില്‍ തന്നെയിറങ്ങുമ്പോള്‍ വെറ്ററന്‍ താരം ലൂകാസ് പ്രാറ്റോയും യുവ താരങ്ങളായ ഏഞ്ചല്‍ കൊറിയയും പൊളോ ഡിബാലയും കൂട്ടായുണ്ടാകും. ഏഞ്ചല്‍ ഡി മരിയ, എവര്‍ ബനേഗ ഹാവിയര്‍ മെഷറാനോ തുടങ്ങിയവര്‍ മധ്യനിരയില്‍ അണിനിരക്കും

പ്രതിരോധ നിരയില്‍ വെറ്ററന്‍ താരം മാര്‍ട്ടിന്‍ ഡെമിഷലിസും പാബ്ലോ സബലേറ്റയും നിക്കോളാസ് ഒട്ടാമെന്‍ഡിയും അണിനിരക്കും. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പെറു, പരാഗ്വെ ടീമുകളോടാണ് അര്‍ജന്‍റീനക്ക് മത്സരിക്കേണ്ടത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ് അര്‍ജന്‍റീന.

TAGS :

Next Story