Quantcast

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് ഇന്ന് നിര്‍ണായക മത്സരം

MediaOne Logo

Ubaid

  • Published:

    12 May 2018 3:05 PM GMT

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് ഇന്ന് നിര്‍ണായക മത്സരം
X

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് ഇന്ന് നിര്‍ണായക മത്സരം

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫ് മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഇന്ന് അങ്കത്തിനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലാണ്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുന്നു. പോളണ്ടില്‍ നിന്നുള്ള ലെഗിയ വാഴ്സയാണ് എതിരാളികള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിക്കും ഇറ്റാലിയന്‍ കരുത്തരായ ജുവന്‍റസിനും ഇന്ന് മത്സരങ്ങളുണ്ട്

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫ് മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഇന്ന് അങ്കത്തിനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലാണ്. ലീഗില്‍ ഇതുവരെ 98 ഗോളുകള്‍ സ്കോര്‍ ചെയത് റൊണാള്‍ഡോ രണ്ടു ഗോള്‍ കൂടി നേടിയാല്‍ സെഞ്ചുറിയിലേക്കെത്തും. ലോക ഫുട്ബോളിലെ ഒരു താരത്തിനും സാധിക്കാത്ത അപൂര്‍വ നേട്ടത്തിനാകും ക്രിസ്റ്റ്യാനോ ഉടമയാകുക. കഴിഞ്ഞ മത്സരത്തില്‍ റയല്‍ ബെറ്റിസിനെതിരെ നേടിയ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സിദാനും സംഘവും. ഈ മത്സരത്തില്‍ വിജയിക്കാനായാല്‍ റയലിന്‍ നോക്കൊട്ട് റൌണ്ടിലേക്ക് മുന്നേറാം.

ഇറ്റാലിയന്‍ കരുത്തരായ യുവന്റസിന് ഒളിമ്പിക് ലിയോണാണ് എതിരാളികള്‍. മികച്ച ഫോമിലുള്ള അര്‍ജന്‍റീനിയന്‍ താരങ്ങളായ ഗോണ്‍സാലോ ഹിഗ്വെയിനിലും പൊളോ ഡിബാലയിലുമാണ് യുവെയുടെ പ്രതീക്ഷകള്‍. മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ ലെസ്റ്റര്‍ സിറ്റിക്ക് ഡച്ച് ക്ലബ് കോബന്‍ഹാവനാണ് എതിരാളികള്‍.

TAGS :

Next Story