Quantcast

ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് വീണ്ടും ‘സ്കോർപിയോൺ’ ഗോൾ

MediaOne Logo

Ubaid

  • Published:

    12 May 2018 9:29 AM GMT

ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് വീണ്ടും ‘സ്കോർപിയോൺ’ ഗോൾ
X

ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് വീണ്ടും ‘സ്കോർപിയോൺ’ ഗോൾ

മൽസരത്തിൽ ആഴ്‍സനല്‍ ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വീണ്ടും അത്ഭുത ഗോൾ. കഴിഞ്ഞ വാരം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഹെൻറിക് മഖിതെര്യന്റെ വകയായിരുന്നെങ്കില്‍ ഇത്തവണ ആർസനൽ താരം ഒളിവർ ജിരൂദിന്റെ കാലുകളില്‍ നിന്ന്. ക്രിസ്റ്റൽ പാലസിനെതിരായ മൽസരത്തിന്റെ 17–ാം മിനിറ്റിലായിരുന്നു ജിരൂദിന്റെ അൽഭുതഗോൾ. അലക്സിസ് സാഞ്ചെസിന്റെ ക്രോസ് ഡിഫൻഡർമാർക്കിടയിൽ തിരിഞ്ഞു നിൽക്കുകയായിരുന്ന ജിരൂദ് പുറംകാൽ കൊണ്ട് ഗോളിലേക്കു കൊളുത്തിയിട്ടു. പന്ത് ബാറിൽ തട്ടി ഗോളിലേക്ക്. മൽസരത്തിൽ ആഴ്‍സനല്‍ ക്രിസ്റ്റൽ പാലസിനെ 2–0നു തോൽപിച്ചു.

TAGS :

Next Story