Quantcast

ഇംഗ്ലണ്ടിനെ കണ്ണീരിലാഴ്ത്തിയ നാല് സിക്സറുകള്‍

MediaOne Logo

admin

  • Published:

    12 May 2018 1:08 PM GMT

ഇംഗ്ലണ്ടിനെ കണ്ണീരിലാഴ്ത്തിയ നാല് സിക്സറുകള്‍
X

ഇംഗ്ലണ്ടിനെ കണ്ണീരിലാഴ്ത്തിയ നാല് സിക്സറുകള്‍

രണ്ടാമത്തേത് അത് ഏതുവഴിയാണ് പോയത്? ഡീപ് മിഡ് വിക്കറ്റ്? ലോങ് ഓണ്‍.., അതെ ലോങ് ഓണിനു മുകളീലുടെ തന്നെ. കമോണ്‍ കാര്‍ലോസ്... ഇനി ഒരു കൂറ്റനടി മാത്രം

ക്രിക്കറ്റ് എത്രത്തോളം ക്രൂരമാണെന്ന് ഇംഗ്ലണ്ടും സ്റ്റോക്സും മനസിലാക്കിയ ദിവസമായിരുന്നു ഇന്നലെ. കൈപ്പിടിയിലയെന്ന് ഉറപ്പിച്ച ലോകകിരീടം മോര്‍ഗന്‍റെയും സംഘത്തിന്‍റെയും കൈകളില്‍ നിന്നും വഴുതി പോയത് കേവലം നാല് പന്തുകള്‍ക്കിടെയാണ്. കാര്‍ലോസ് ബ്രത്ത്‍വെയ്റ്റ് എന്ന താരതമ്യേന അറിയപ്പെടാത്ത ഒരു പോരാളിയുടെ ബാറ്റില്‍ നിന്നും കണികളുടെ ഇടയിലേക്ക് ഊഴ്ന്നിറങ്ങിയ നാല് സിക്സറുകള്‍ - ഇംഗ്ലണ്ടിന്‍റെ ലോകം തകര്‍ന്നത് അവിടെയായിരുന്നു.

അവസാന ഓവറില്‍ വിജയത്തിന് 19 റണ്‍സ് എന്ന സമവാക്യം മിക്കപ്പോഴും ആശ്വാസം പകരുക ബൌളിങ് ടീമിനാണ്. അതുകൊണ്ടു തന്നെ ഇന്നലെ ഈഡനിലും ഇംഗ്ലണ്ടിനു തന്നെയായിരുന്നു മുന്‍തൂക്കം. വിധി നിര്‍ണയിച്ച ആ അവസാന നാല് പന്തുകള്‍ നമുക്ക് പരിശോധിക്കാം.

ഓകെ , 19 റണ്‍സ്, ആറ് പന്തുകള്‍, ഞങ്ങളെല്ലാവരും ഡഗ്ഔട്ടില്‍ ആകാംക്ഷയോടെ... ഞങ്ങള്‍ക്ക് വേണ്ടത് കേവലം മൂന്ന് കറ്റനടികള്‍ - വിജയനായകനായ സമി അവസാന ഓവറിലെ ആകാംക്ഷ വിവരിച്ചത് ഈ തുടക്കത്തോടെയാണ്.

ഹൈക്കോര്‍ട്ട് എന്‍ഡില്‍ നിന്നും ആദ്യമായി സ്റ്റോക്സ് പന്തെറിയാനൊരുങ്ങി. ലെഗ് സൈഡില്‍ ബൌണ്ടറിക്ക് കാവലാളുകളായി മൂന്ന് ഫീല്‍ഡര്‍മാരുമായി ആദ്യ പന്തെറിയാനോടിയടുക്കുന്പോള്‍ സ്റ്റോക്സിന് മുന്നിലുള്ള പദ്ധതി വ്യക്തമായിരുന്നു - ബ്രത്ത്‍വെയ്റ്റിനെ പൂട്ടിയിടുന്ന ഒരു യോര്‍ക്കര്‍. എന്നാല്‍ സ്റ്റോക്സിന് ചെറുതായി ഒന്നു പിഴച്ചു. പാഡുകളിലേക്ക് ഒരു ഗുഡ് ലെംഗ്ത്ത് ബോള്‍. ആ സമ്മാനം ബ്രത്ത്‍വെയ്റ്റ് സന്തോഷത്തോടെ സ്വീകരിച്ചു. കഠിനമായ ഒരു പ്രഹരമൊന്നും പിറന്നില്ല, പകരം അനായാസമായ ഒരു ഫ്ലിക്. മിഡ്‌വിക്കറ്റിലുള്ള മോയിന്‍ അലിയോ ലോങ് ലെഗിലുള്ള ഫീല്‍ഡറേ അനങ്ങിയില്ല. അവര്‍ക്ക് അറിയാമായിരുന്നു . പന്ത് തങ്ങളെ കവച്ചു വച്ച് സിക്സറിലേക്ക് പറന്നകന്നതായി.

ആദ്യത്തേതത് സ്ക്വയര്‍ ലെഗിന് മുകളിലൂടെ.... സിക്സര്‍... കമോണ്‍ കാര്‍ലേസ് - സമി വിവരണം തുടരുന്നു.

പദ്ധതി ചെറിയ തോതില്‍ പാളിയെന്ന മനസിലാക്കിയ സ്റ്റോക്സിന് തിരിച്ചുവരാന്‍ മുന്നിലുള്ള ഏകവഴി യോര്‍ക്കറിന് ശ്രമിക്കുക മാത്രം. ഇത് മനസിലാക്കി രണ്ടാം പന്തിലേക്ക്. ക്രിസില്‍ അചഞ്ചലനായി ബ്രത്ത്‍വെയ്റ്റ്. ക്രീസില്‍ ഇളകാതെ നില്‍ക്കുന്ന താരത്തിനു നേരെ സ്റ്റോക്സ് എറിഞ്ഞത് ഒരു യോര്‍ക്കര്‍. അത്ര ശക്തമല്ലെങ്കിലും കാര്യമാത്രമായി പന്ത് ഉയര്‍ത്തി അടിച്ചകറ്റി കരീബിയയുടെ പുതിയ ഹീറോവായി ബ്രത്ത്‍വെയ്റ്റ്. ലോങ് ഓണിലെ ഫീല്‍ഡര്‍ ഇത്തവണ അനങ്ങിയില്ല.


വീണ്ടും സമിയുടെ വിവരണത്തിലേക്ക് .... രണ്ടാമത്തേത് അത് ഏതുവഴിയാണ് പോയത്? ഡീപ് മിഡ് വിക്കറ്റ്? ലോങ് ഓണ്‍.., അതെ ലോങ് ഓണിനു മുകളീലുടെ തന്നെ. കമോണ്‍ കാര്‍ലോസ്... ഇനി ഒരു കൂറ്റനടി മാത്രം

മൂന്നാം പന്തില്‍ സ്റ്റോക്സിന് വീണ്ടും ചെറുതായി പിഴച്ചു. ലോങ് ഓണിനു മുകളിലൂടെ ഒരിക്കല്‍ കൂടി കാര്‍ലോസ് പന്തിനെ പറത്തി. സ്റ്റോക്സിന്‍റെ കണ്ണുകളില്‍ നനവ് പ്രകടമായി. വേദനക്ക് തീവ്രതയേകി ബ്രത്ത്‍വെയ്റ്റിന് ചുറ്റും നൃത്തച്ചുവടുമായി സാമുവല്‍സിന്‍റെ പ്രകടനം. പരാജയം എന്നുറപ്പിച്ച ഒരു ഘട്ടത്തില്‍ നിന്നും ജയം പിടിച്ചു വാങ്ങിയ ആഹ്ളാദത്തിലായിരുന്നു വിന്‍ഡീസ് താരങ്ങള്‍.

നാലാം പന്ത് അതോടെ തീര്‍ത്തും അപ്രസക്തമായി. സ്റ്റോക്സ് വീണ്ടും ഓടിയടുത്തു. ഒരിക്കല്‍ കൂടി ലൈനില്‍ ചെറിയ പിഴ... ലോങ് ഓണിലൂടെ വീണ്ടും ഒരു സിക്സര്‍. ഗെയിലിന്‍റെയും ബ്രോവോയുടെയും നാട്ടില്‍ നിന്നും ഒരു പുതിയ താരോദയം. പക്ഷേ വന്യമായ കരുത്തിന്‍റെ പിന്‍ബലമില്ലാതെ എതിരാളികളെ ദയാരഹിതമായി ഇല്ലായ്മ ചെയ്യുന്ന നാല് സിക്സറുകള്‍‌ -- അതും തുടര്‍ച്ചയായി നാല് പന്തുകളില്‍. ക്രിക്കറ്റ് ലോകം ഇനി ഏതാനും നാളുകളില്‍ ചര്‍ച്ച ചെയ്യുക ഈ ഇംഗ്ലീഷ് വധമായിരിക്കും.

TAGS :

Next Story