Quantcast

തോല്‍വിയിലും ശ്രദ്ധേയമായി മഹി മാജിക്

MediaOne Logo

admin

  • Published:

    12 May 2018 8:10 AM GMT

തോല്‍വിയിലും ശ്രദ്ധേയമായി മഹി മാജിക്
X

തോല്‍വിയിലും ശ്രദ്ധേയമായി മഹി മാജിക്

സ്റ്റന്പിനോട് പിന്‍ തിരിഞ്ഞ് നില്‍ക്കുകയായിരുന്ന ധോണി പതിവ് ശൈലിയില്‍ പന്ത് വിക്കറ്റിലേക്ക് തിരിച്ചു വിട്ടു. ഓപ്പണറായി ഇറങ്ങി എതിരാളികളെ വട്ടംകറക്കുന്നത് പതിവാക്കിയ സുനില്‍ നരൈന്‍ ഈ സമയം ക്രീസില്‍ നിന്നും ബഹുദൂരം....

വിക്കറ്റിന് പിന്നില്‍ മഹേന്ദ്ര സിങ് ധോണിയെ വെല്ലാന്‍ മറ്റൊരു വിക്കറ്റ് കീപ്പറും ഇന്ന് ക്രിക്കറ്റ് ലോകത്തില്ല. എതിരാളികളെ പലപ്പോഴും അത്ഭുതപ്പെടുത്തുന്ന നീക്കങ്ങളാണ് ധോണിയെന്ന വിക്കറ്റ് കീപ്പറെ വ്യത്യസ്തനാക്കുന്നത്. കൊല്‍ക്കൊത്തക്കെതിരെ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ പൂനൈ പരാജയപ്പെട്ടെങ്കിലും കൊല്‍ക്കൊത്ത നിരക്ക് നഷ്ടമായ ഏക വിക്കറ്റിന് പിന്നില്‍ നിര്‍ണായക പങ്ക് വഹിച്ച് ധോണി തന്‍റെ കരുത്ത് അറിയിച്ചു.

കൊല്‍ക്കൊത്ത ഇന്നിങ്സിലെ മൂന്നാം ഓവറിലായിരുന്നു ധോണിയുടെ അസാമാന്യ പ്രകടനം. സുന്ദറിന്‍റെ പന്ത് ലെഗിലേക്ക് തിരിച്ച ഗംഭീര്‍ റണ്‍സിനായി ഓടി. പന്ത് ക്ഷണനേരത്തില്‍ പിടിച്ചെടുത്ത ശാര്‍ദുള്‍ ഠാക്കൂര്‍ വിക്കറ്റ് കീപ്പറെ ലക്ഷ്യമാക്കി എറിഞ്ഞു. സ്റ്റന്പിനോട് പിന്‍ തിരിഞ്ഞ് നില്‍ക്കുകയായിരുന്ന ധോണി പതിവ് ശൈലിയില്‍ പന്ത് വിക്കറ്റിലേക്ക് തിരിച്ചു വിട്ടു. ഓപ്പണറായി ഇറങ്ങി എതിരാളികളെ വട്ടംകറക്കുന്നത് പതിവാക്കിയ സുനില്‍ നരൈന്‍ ഈ സമയം ക്രീസില്‍ നിന്നും ബഹുദൂരം അകലെയായിരുന്നു. ഗംഭീറിന് തുണയായി പിന്നീട് ക്രീസിലെത്തിയ ഉത്തപ്പ പൂനൈയെ അടിച്ചുപരത്തി ടീമിനെ അനായാസ ജയത്തിലേക്ക് നയിച്ചു.

TAGS :

Next Story