Quantcast

അവസാന പന്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ച് സണ്‍റൈസേഴ്‌സ്

MediaOne Logo

Subin

  • Published:

    12 May 2018 12:42 PM GMT

അവസാന പന്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ച് സണ്‍റൈസേഴ്‌സ്
X

അവസാന പന്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ച് സണ്‍റൈസേഴ്‌സ്

ആദ്യ പന്തില്‍ സിക്‌സറടിച്ച് ദീപക് ഹൂഡ ഹൈദരബാദിന് പ്രതീക്ഷ നല്‍കി. അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ബില്ലി സ്റ്റാന്‍ലേക് സണ്‍റൈസേഴ്‌സിന് വിജയം സമ്മാനിച്ചു...

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് രണ്ടാം ജയം. അവസാന പന്തുവരെ ആവശം നിറഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിലെ ഒരു വിക്കറ്റിന് തോല്‍പ്പിച്ചാണ് രണ്ടാം ഹോം മത്സരത്തിലും ഹൈദരബാദ് ജയം സ്വന്തമാക്കിയത്.

മുംബൈ ഉയര്‍ത്തിയ 148 റണ്‍സ് വിജയ ലക്ഷ്യം അവസാന പന്തില്‍ മറികടന്നാണ് ഹൈദരബാദിന്റെ ജയം. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ അവസാന ഓവറില്‍ ഹൈദരബാദിന് വേണ്ടിയിരുന്നത് 11 റണ്‍സ്. ആദ്യ പന്തില്‍ സിക്‌സറടിച്ച് ദീപക് ഹൂഡ ഹൈദരബാദിന് പ്രതീക്ഷ നല്‍കി. അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ബില്ലി സ്റ്റാന്‍ലേക് സണ്‍റൈസേഴ്‌സിന് വിജയം സമ്മാനിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 28 റണ്‍സ് വീതമെടുത്ത കീറന്‍ പൊള്ളാര്‍ഡും സൂര്യകുമാര്‍ യാദവും മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള പ്രമുഖരെ പെട്ടന്ന് തിരിച്ചയക്കാന്‍ ഹൈദരബാദ് ബൗളര്‍മാര്‍ക്കായി. സന്ദീപ് ശര്‍മ, ബില്ലി സ്റ്റാര്‍ലേക്ക്, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംങ് ആരംഭിച്ച സണ്‍റൈസേഴ്‌സിന് ഓപ്പണര്‍ ശിഖര്‍ ധവാന്‍ നല്ല തുടക്കമാണ് നല്‍കിയത്. 28 പന്തില്‍ 45 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്. തുടര്‍ന്ന് വന്ന താരങ്ങള്‍ പെട്ടെന്ന് മടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ ദീപക് ഹൂഡ നടത്തിയ ചെറുത്ത് നില്‍പ്പാണ് ഹൈദരബാദിനെ വിജയത്തിലേക്ക് നയിച്ചത്.

TAGS :

Next Story