Quantcast

പാവോ നൂര്‍മി അത്ര പാവമല്ല

MediaOne Logo

Alwyn K Jose

  • Published:

    12 May 2018 3:23 PM GMT

പാവോ നൂര്‍മി അത്ര പാവമല്ല
X

പാവോ നൂര്‍മി അത്ര പാവമല്ല

മറ്റൊരു കായികമാമാങ്കത്തിന് ആരവമുയരുമ്പോള്‍ പറക്കും ഫിന്‍ എന്നറിയപ്പെടുന്ന പാവോ നൂര്‍മിയുടെ ഓര്‍മ്മകള്‍ക്ക് സ്വര്‍ണ്ണ തിളക്കമാണ്.

പാവോ നൂര്‍മി, ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ പകരം വെയ്ക്കാനില്ലാത്ത ദീര്‍ഘദൂര ഓട്ടക്കാരന്‍. മറ്റൊരു കായികമാമാങ്കത്തിന് ആരവമുയരുമ്പോള്‍ പറക്കും ഫിന്‍ എന്നറിയപ്പെടുന്ന പാവോ നൂര്‍മിയുടെ ഓര്‍മ്മകള്‍ക്ക് സ്വര്‍ണ്ണ തിളക്കമാണ്.

1920ലെ ഒളിമ്പിക്സിലൂടെയാണ് പാവോ നൂര്‍മി കായിക ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. ആ വര്‍ഷം ആന്റേര്‍പില്‍ നടന്ന ഒളിമ്പിക്സില്‍ 5000 മീറ്ററില്‍ വെള്ളി നേടിയായിരുന്നു തുടക്കം. പതിനായിരം മീറ്ററിലും 8000 മീറ്റര്‍ ക്രോസ്കണ്‍ട്രിയിലും സ്വര്‍ണ്ണം നേടി നൂര്‍മി തന്റെ സാന്നിധ്യം ഒളിമ്പിക്സില്‍ ഉറപ്പിച്ചു. 1924ല്‍ ഒളിമ്പിക്സ് പാരിസിലെത്തിയപ്പോഴേക്കും ലോകത്തിലെ ഏറ്റവും മികച്ച ദീര്‍ഘദൂര ഓട്ടക്കാരനായി നൂര്‍മി മാറിയിരുന്നു. ഒരു ഒളിമ്പിക്സില്‍ നിന്ന് അഞ്ച് സ്വര്‍ണ്ണം നേടുന്ന താരമായാണ് നൂര്‍മി പാരിസില്‍ നിന്നും മടങ്ങിയത്. ഇതിനും മുമ്പ് 1921ല്‍ നടന്ന മത്സരത്തില്‍ പതിനായിരം മീറ്ററില്‍ നൂര്‍മി ലോക റെക്കോര്‍ഡിട്ടിരുന്നു.

ഓട്ടക്കാരുടെ തമ്പുരാന്‍ എന്നറിയപ്പെട്ട പാവോ നൂര്‍മിക്ക് 1932ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ പ്രവേശനം നിഷേധിച്ചു. അമേച്വര്‍ നിയമങ്ങള്‍ ലംഘിച്ചു എന്നതായിരുന്നു കാരണം. തെക്ക് പടിഞ്ഞാറന്‍ ഫിന്‍ലന്‍റിലെ തുര്‍ക്കു എന്ന തുറമുഖ പട്ടണത്തില്‍ 1897ലായിരുന്നു പാവോ നൂര്‍മിയുടെ ജനനം. ചിട്ടയായ പരിശീലനത്തിലൂടെയായിരുന്നു ഈ പറക്കും മനുഷ്യന്‍ തന്റെ നേട്ടങ്ങളിലേക്ക് കുതിച്ചത്. ആധുനിക സങ്കേതങ്ങള്‍ കായികവിദ്യയെ യന്ത്രസമാനമാക്കുന്നതിന് മുന്‍പ് വിവിധ ദൂരങ്ങളിലായി 22 ലോക റെക്കോര്‍ഡ‍ുകളാണ് പാവോ നൂര്‍മി സ്വന്തമാക്കിയത്.

TAGS :

Next Story