Quantcast

ക്വാര്‍ട്ടറില്‍ തോറ്റ് ഹോക്കിയില്‍ പുറത്ത്

MediaOne Logo

Subin

  • Published:

    13 May 2018 7:29 AM IST

ക്വാര്‍ട്ടറില്‍ തോറ്റ് ഹോക്കിയില്‍ പുറത്ത്
X

ക്വാര്‍ട്ടറില്‍ തോറ്റ് ഹോക്കിയില്‍ പുറത്ത്

തോറ്റെങ്കിലും മലയാളി താരം ശ്രീജേഷ് തലയുയര്‍ത്തിയാണ് മടങ്ങുന്നത്. ശ്രീജേഷിന്റെ ഒറ്റയാള്‍ മികവ് കൊണ്ട് മാത്രമാണ് സ്‌കോര്‍ ബോര്‍ഡ് 3-1ല്‍ ഒതുങ്ങിയത്.

ഹോക്കിയിലും ഇന്ത്യ തോറ്റ് പുറത്തായി. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പരാജയപ്പെട്ടത്.

ഫുട്‌ബോളിലെ ബാഴ്‌സലോണയെ പോലെയായിരുന്നു ഇന്ത്യക്കെതിരെ ബെല്‍ജിയം. പരസ്പരം ചെറിയ പാസുകള്‍ കൈമാറി അവര്‍ മത്സരം മുഴുവന്‍ നിയന്ത്രിച്ചു. ആദ്യ ക്വാര്‍ട്ടറിന്റെ അവസാനം മത്സരഗതിക്ക് വിപരീതമായി ഇന്ത്യ ഗോള്‍ നേടി. ആകാശ് ദീപ് സിങിലൂടെ. തിരിച്ചടിക്കാനുള്ള നീക്കങ്ങളെല്ലാം ശ്രീജേഷിന്റെ മികവിന് മുന്നില്‍ തട്ടിമാറി.

മൂന്നാം ക്വാര്‍ട്ടര്‍ മുതല്‍ മത്സരം മാറി. ബെല്‍ജിയത്തിന്റെ ആദ്യഗോള്‍. സെബാസ്റ്റ്യന്‍ ഡൊക്കീറിന്റെ മികവില്‍ നിന്നായിരുന്നു. ഡൊക്കീറിന് മാത്രം അവകാശപ്പെട്ട ഗോള്‍. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് മുമ്പ് ഡൊക്കീര്‍ ബെല്‍ജിയത്തിനെ മുന്നിലെത്തിച്ചു.

ഇതിനിടയില്‍ ഇന്ത്യയുടെ ചില പ്രത്യാക്രമണങ്ങള്‍ ഗോള്‍ പോസ്റ്റിന് തൊട്ടടുത്തെത്തി മടങ്ങി. ടോന്‍ ബൂനിന്റെ ഗോള്‍ കൂടി ആയതോടെ ഇന്ത്യന്‍ തോല്‍വി പൂര്‍ണമായി. തോറ്റെങ്കിലും മലയാളി താരം ശ്രീജേഷ് തലയുയര്‍ത്തിയാണ് മടങ്ങുന്നത്. ശ്രീജേഷിന്റെ ഒറ്റയാള്‍ മികവ് കൊണ്ട് മാത്രമാണ് സ്‌കോര്‍ ബോര്‍ഡ് 3-1ല്‍ ഒതുങ്ങിയത്.

TAGS :

Next Story