Quantcast

എ.സി മിലാന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്

MediaOne Logo

Ubaid

  • Published:

    13 May 2018 10:23 PM GMT

എ.സി മിലാന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്
X

എ.സി മിലാന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്

വിജയത്തോടെ ഏഴുതവണ കിരീടം നേടിയെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ യുവന്റസിനൊപ്പം മിലാനുമെത്തി

കരുത്തരായ യുവന്റസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി എ.സി മിലാന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്. നിശ്ചിത സമയത്തും അധിക സമയത്തും കളി 1–1 സമനിലയില്‍ പിരിഞ്ഞതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വിജയികളെ നിശ്ചയിച്ചത്. . 18 –ാം മിനിറ്റില്‍ ജോര്‍ജിയോ ചെല്ലീനിയിലൂടെ യുവന്റസാണ് കളിയില്‍ ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ ജിയകോമോ ബൊണവെന്‍തുറയുടെ ഗോളില്‍ മിലാന്‍ ഒപ്പമെത്തി.

ഷൂട്ടൗട്ടില്‍ ആദ്യ നാല് ചാന്‍സുകള്‍ക്കു ശേഷവും 3-3 എന്ന നിലയിലായിരുന്നു. നിര്‍ണായകമായ അഞ്ചാം ചാന്‍സില്‍ യുവന്റസിന്റെ കിക്ക് മിലാന്‍ ഗോളി തടുത്തിട്ടു. തുടര്‍ന്ന് മിലാന്റെ ഷോട്ട് വലയിലെത്തുകയും ചെയ്തതോടെ കിരീടം മിലാനുറപ്പിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ യുവന്റസിന്റെ മരിയോ മാന്‍സുകിച്ച്, പൗളോ ദിബാല എന്നിവരുടെ ഷോട്ട് ലക്ഷ്യം കണ്ടില്ല. മിലാന്റെ ജിയാന്‍ലൂക്കയുടെ ലപാദുലയുടെ കിക്ക് മാത്രമാണ് ലക്ഷ്യം കാണാതിരുന്നത്.

വിജയത്തോടെ ഏഴുതവണ കിരീടം നേടിയെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ യുവന്റസിനൊപ്പം മിലാനുമെത്തി. മുന്‍വര്‍ഷത്തെ സെറി എ. യിലെയും കോപ്പ ഇറ്റാലിയയിലെയും ചാമ്പ്യന്‍മാരാണ് ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ മത്സരിക്കുന്നത്.

TAGS :

Next Story