Quantcast

ബോള്‍ട്ടിന് വെങ്കലം മാത്രം

MediaOne Logo

Subin

  • Published:

    13 May 2018 3:27 AM GMT

ബോള്‍ട്ടിന് വെങ്കലം മാത്രം
X

ബോള്‍ട്ടിന് വെങ്കലം മാത്രം

ഫൈനലില്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് വെള്ളി.

തന്റെ അവസാന വ്യക്തിഗത മത്സരത്തില്‍ നിരാശനായി സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. 100 മീറ്ററില്‍ മൂന്നാം സ്ഥാനത്ത് എത്താനേ ബോള്‍ട്ടിന് കഴിഞ്ഞുള്ളൂ. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് പുതിയ ലോക ചാംപ്യന്‍. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് ഈ ഇനത്തില്‍ വെള്ളി.

ലോകം മുഴുവന്‍ ലണ്ടനിലേക്ക് ഉറ്റുനോക്കിയ സമയം. ഒരു ദശാബ്ദം ട്രാക്കില്‍ അപരാജിതനായി തുടര്‍ന്ന ഉസൈന്‍ ബോള്‍ട്ടിന്റെ അവസാന വ്യക്തിഗത മത്സരം. ലോക ചാംപ്യന്‍ഷിപ്പിലെ പന്ത്രണ്ടാം സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ ബോള്‍ട്ടിനെ മത്സരം തുടങ്ങും മുമ്പെ ലോകം വിജയിയായി കണ്ടിരുന്നു. പക്ഷെ, വെടിയൊച്ച മുഴങ്ങിയതോടെ എല്ലാം തകരുന്ന കാഴ്ച.

9.92 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തി അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ പുതിയ ലോക ചാംപ്യന്‍. 9.94 സെക്കന്‍ഡില്‍ രണ്ടാമനായി ക്രിസ്റ്റ്യന്‍ കോള്‍മാന്‍. 9.95 ല്‍ ഫിനിഷ് ചെയ്ത് സാക്ഷാല്‍ ബോള്‍ട്ടും. അവസാന വ്യക്തിഗത മത്സരത്തില്‍ മൂന്നാമനായി മടങ്ങുമ്പോഴും കാമറ കണ്ണുകളും, ഗാലറിയും, മാത്രമല്ല ലോക ചാംപ്യന്‍ ഗാറ്റ്‌ലിനും ബോള്‍ട്ടെന്ന ഇതിഹാസത്തിന് മുന്നില്‍ തലകുനിക്കുകയായിരുന്നു

സ്റ്റാര്‍ട്ടിങ്ങിലെ പിഴവും ബ്ലോക്കിന്റ പ്രശ്‌നവും വിനയായെന്ന് പറഞ്ഞ ബോള്‍ട്ട് മത്സര ശേഷവും നിരാശനായി കാണപ്പെട്ടില്ല. എതിരാളികളെ പ്രശംസിച്ച താരം ഇനി 4 *100 മീറ്റര്‍ റിലേയ്ക്ക് ശേഷം ട്രാക്കിനോട് വിടപറയും.

Next Story