Quantcast

ഭൂംറയുടെ നോബോളാണ് താരം

MediaOne Logo

admin

  • Published:

    13 May 2018 10:24 PM IST

ഭൂംറയുടെ നോബോളാണ് താരം
X

ഭൂംറയുടെ നോബോളാണ് താരം

ഇതാദ്യമായല്ല ഭൂംറയുടെ നോബോളില്‍ ഔട്ടായ ബാറ്റ്സ്മാന്‍ ഇന്ത്യയുടെ അന്തകനായി മാറുന്നത്. ജൂണില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താന്‍ ഓപ്പണര്‍ ഫകര്‍

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭൂംറയുടെ നോബോളാണ്. ശ്രീലങ്കന്‍ ഇന്നിങ്സിലെ ആറാം ഓവറിലാണ് നോബോളില്‍ ഇന്ത്യന്‍ പേസര്‍ വിക്കറ്റ് നേടിയത്. ഉപുല്‍ തരംഗയെ ദിനേശ് കാര്‍ത്തിക് മനോഹരമായി പിടികൂടിയെങ്കിലും അതൊരു ഫ്രണ്ട് ഫൂട്ട് നോബോളായിരുന്നു. 49 റണ്‍സെടുത്ത തരംഗ ശ്രീലങ്കയുടെ വിജയശില്‍പ്പിയായി മാറുകയും ചെയ്തു.

ഇതാദ്യമായല്ല ഭൂംറയുടെ നോബോളില്‍ ഔട്ടായ ബാറ്റ്സ്മാന്‍ ഇന്ത്യയുടെ അന്തകനായി മാറുന്നത്. ജൂണില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താന്‍ ഓപ്പണര്‍ ഫകര്‍ സമാനാണ് ഭൂംറയുടെ നോബോളില്‍ ഔട്ടായത്. ഭാഗ്യത്തിന്‍റെ തേരിലേറിയ സമാന്‍ 114 റണ്‍സോടെ പാകിസ്താന്‍റെ വിജയശില്‍പ്പിയായി മാറുകയും ചെയ്തു

TAGS :

Next Story