ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന് വിജയം

ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന് വിജയം
എതിരില്ലാത്ത ഒരു ഗോളിനാണ് ആരോസ് ഗോകുലത്തെ പരാജയപ്പെടുത്തിയത്
ഇന്ത്യന്‍ ഐ ലീഗില്‍ ഗോകുലം എഫ്സിയ്ക്കെതിരെ അണ്ടര്‍ 17 വേള്‍ഡ് കപ്പിലെ താരങ്ങളുമായെത്തിയ ഇന്ത്യന്‍ ആരോസിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആരോസ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാനിധ്യം കെ.പി രാഹുലിന്റെ മികച്ച പ്രകടനത്തിനും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
ഗോകുലം എഫ് സിയുടെ ഹോം മാച്ചായിരുന്നെങ്കിലും മികച്ച പ്രകടനവും ഗ്രൌണ്ട് സപ്പോര്‍ട്ടും ആദ്യം മുതല്‍ തന്നെ ഇന്ത്യന്‍ ആരോസിനായിരുന്നു. ആരോസിന്റെ കൌമാരപ്പടയുടെ മുന്നേറ്റമായിരുന്നു കളിയെ മുന്നോട്ട് നയിച്ചത്. മലയാളി താരം കെ പി രാഹുലിന്റെ പ്രകടനമാണ് ആരോസിന്‍റെ മുന്നേറ്റത്തിന് തുണയായത്. ആരോസിന്റെ പ്രതിരോധത്തിനു മുന്നില്‍ ഗോകുലം എഫ്സിയ്ക്ക് പലപ്പോഴും പിഴച്ചു.
77ാം മിനിറ്റിലായിരുന്നു ആരോസിന്റെ ഗോള്‍. രാഹുല്‍ നല്കിയ ക്രോസ് അഭിജിത് സര്‍ക്കാര്‍ ഗോളാക്കി മാറ്റി. നിലവില്‍ ഇന്ത്യന്‍ ആരോസിനെതിരെ എവെ മാച്ചില്‍ നേടിയ വിജയം മാത്രമാണ് ഗോകുലം എഫ് സിക്കുള്ളത്. ഇന്ത്യയുടെ അണ്ടര്‍ 17 വേള്‍ഡ് കപ്പിലെ ഏക മലയാളി സാന്നിധ്യമായിരുന്ന രാഹുലിന്റെ കളി കാണാന്‍ തൃശ്ശൂരില്‍ നിന്ന് അച്ഛനും അമ്മയും അടക്കം നിരവധി പേര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.
Adjust Story Font
16

