ഷമിയുടെ ഐപിഎല്‍ പങ്കാളിത്തവും സംശയത്തിലെന്ന് സൂചന

MediaOne Logo

admin

  • Published:

    13 May 2018 6:03 PM GMT

ഷമിയുടെ ഐപിഎല്‍ പങ്കാളിത്തവും സംശയത്തിലെന്ന് സൂചന
X

ഷമിയുടെ ഐപിഎല്‍ പങ്കാളിത്തവും സംശയത്തിലെന്ന് സൂചന

പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്ത കൊല്‍ക്കൊത്ത പൊലീസ് ഉടന്‍ തന്നെ താരത്തിന്‍റെ മൊഴിയെടുത്തേക്കും.

ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ഐപിഎല്‍ പങ്കാളിത്തവും സംശയത്തിലായേക്കുമെന്ന് സൂചന. ഷമിയെ ലേലത്തില്‍ സ്വന്തമാക്കിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്ത കൊല്‍ക്കൊത്ത പൊലീസ് ഉടന്‍ തന്നെ താരത്തിന്‍റെ മൊഴിയെടുത്തേക്കും. ഭാര്യയുടെ പരാതി വന്നതോടെ ഷമിയെ കളിക്കാരുടെ വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കിയ ബിസിസിഐ തീരുമാനം താരത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.

തീര്‍ത്തും വ്യക്തിപരമായ ഒരു പ്രശ്നമാണിതെന്നും ഇതിനെ കളി ജീവിതവുമായി ചേര്‍ക്കരുതെന്നുമുള്ള വാദം ഉയര്‍ന്നിരുന്നെങ്കിലും ബിസിസിഐയുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കാനായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി നിലപാട് കടുപ്പിച്ചതോടെയാണ് തീരുമാനം ഷമിക്ക് പ്രതികൂലമായത്.

ഒരു കേസില്‍ അകപ്പെട്ട ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സിന്‍റെ കാര്യത്തില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് സമിതി ഷമി പ്രശ്നത്തെ വിലയിരുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കേസിലെ പൊലീസ് നിലപാട് താരത്തിന്‍റെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും. ഷമിയെ ടീമിലുള്‍പ്പെടുത്തുന്നത് ഒരു ടീം എന്ന നിലയില്‍ ഡല്‍ഹിക്കുള്ള ബ്രാന്‍ഡ് മൂല്യത്തെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലില്‍ ടീം മാനേജ്മെന്‍റ് എത്തിയാല്‍ ഇടപെടാനാകില്ലെന്നാണ് ബിസിസിഐ കേന്ദ്രങ്ങള്‍ തുടരുന്ന നിലപാട്.

TAGS :

Next Story