Quantcast

വിവാദഗോളില്‍ ചിലിക്ക് ജയം

MediaOne Logo

admin

  • Published:

    13 May 2018 1:37 PM GMT

വിവാദഗോളില്‍ ചിലിക്ക് ജയം
X

വിവാദഗോളില്‍ ചിലിക്ക് ജയം

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടിരുന്ന ചിലിക്ക് ഈ വിജയത്തിലൂടെ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനായി

അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബൊളീവിയയെ 2-1ന് പരാജയപ്പെടുത്തി ചിലിക്ക് ആദ്യ ജയം. അര്‍തുറോ വിദാലാണ് ഇരട്ട ഗോളിലൂടെ ചിലിക്ക് വിജയം സമ്മാനിച്ചത്. കളിയുടെ നാല്‍പത്തിയാറാം മിനിറ്റില്‍ വിദാല്‍ ആദ്യ ഗോള്‍ നേടി. പക്ഷേ അധികം വൈകാതെ ജസ്മനി കമ്പോസിലൂടെ ബൊളീവിയ സമനില ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചു വന്നു. അധിക സമയത്ത് വിദല്‍ വീണ്ടും ചിലിയുടെ രക്ഷകനായി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടിരുന്ന ചിലിക്ക് ഈ വിജയത്തിലൂടെ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനായി.

പന്ത്രണ്ട് മിനിറ്റ് നീട്ടിക്കിട്ടിയ ഇഞ്ച്വറി ടൈമില്‍ ശരിക്കും അനര്‍ഹമായാണ് ചിലിക്കൊരു പെനാല്‍റ്റി സമ്മാനിക്കപ്പെട്ടത്. ചിലി നിരന്തരമായി സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കെ എട്ടാം മിനിറ്റിലാണ് ഒരു ക്രോസ് തടയാനുള്ള ഗ്യുട്ടിരെസിന്റെ ശ്രമത്തിന് റഫറി പെനാല്‍റ്റിപ്പിഴയിട്ടത്. പെനാല്‍റ്റി അംഗീകരിക്കാനാവാതെ ലൈന്‍ റഫറി ഗ്രൗണ്ടില്‍ ഓടിയെത്തി റഫറിയോട് തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ട് മിനിറ്റ് കാത്തുനിന്നശേഷം ബൊളീവിയയുടെ നെഞ്ച് തകര്‍ത്തുകൊണ്ട് വിദാലിന്റെ ഷോട്ട് വലയില്‍.

TAGS :

Next Story