Quantcast

ഷൂട്ടൌട്ടില്‍ ജര്‍മ്മനി സെമി ഫൈനലില്‍

MediaOne Logo

Ubaid

  • Published:

    13 May 2018 5:09 PM GMT

ഷൂട്ടൌട്ടില്‍ ജര്‍മ്മനി സെമി ഫൈനലില്‍
X

ഷൂട്ടൌട്ടില്‍ ജര്‍മ്മനി സെമി ഫൈനലില്‍

മുഴുവന്‍ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഒരോ ഗോളടിച്ചത് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് ഷൂട്ടൌട്ടില്‍ ഫലം നിര്‍ണയിച്ചത്.

ഇറ്റലിയെ ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തി ജര്‍മ്മനി യൂറോ കപ്പ് സെമിഫൈനലില്‍. മുഴുവന്‍ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഒരോ ഗോളടിച്ചത് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് ഷൂട്ടൌട്ടില്‍ ഫലം നിര്‍ണയിച്ചത്.

65ാം മിനിറ്റില്‍ ഒസീല്‍ ജര്‍മനിക്ക് വേണ്ടി ആദ്യ ഗോള്‍ നേടി ലീഡ് നേടിയെങ്കിലും കളി തീരാന്‍ 12 മിനിറ്റ് ബാക്കി നില്‍ക്കെ ജര്‍മ്മനിയുടെ ജെറോം ബോട്ടെങിന്റെ ഹാന്‍ഡ് ബോളിനു കിട്ടിയ പെനാല്‍റ്റി ലിയാണെര്‍ഡോ ബലൂച്ചി കൃത്യമായി വലയിലെത്തിച്ചു. എക്‌സ്ട്ര ടൈമില്‍ ഇരു ടീമുകളും ഗോള്‍ നേടാത്തതിനെ തുടര്‍ന്ന് കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ആദ്യ അഞ്ച് കിക്കുകളില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി തുല്യത പാലിച്ചു. ജര്‍മന്‍ നിരയില്‍ ടോനി ക്രൂസും ജൂലിയന്‍ ഡ്രാക്‌സലറും ലക്ഷ്യം കണ്ടപ്പോള്‍ തോമസ് മുള്ളര്‍, മെസ്യൂട്ട് ഓസില്‍, ബാസ്റ്റ്യന്‍ ഷെങ്സ്റ്റീഗര്‍ എന്നിവര്‍ കിക്ക് പാഴാക്കി. ഇറ്റാലിയന്‍ നിരയില്‍ ലോറന്‍സോ ഇന്‍സൈനും ആന്‍ഡ്രിയ ബാര്‍സാഗിയും ജര്‍മന്‍ വല ചലിപ്പിച്ചപ്പോള്‍ സിമോന്‍ സാസ, ഗ്രാഷിയാനോ പെല്ലെ, ലിയോനാര്‍ഡൊ ബനൂച്ചി എന്നിവരുടെ കിക്കുകള്‍ പോസ്റ്റിന് പുറത്തുപോയി.

തുടര്‍ന്ന് സഡന്‍ഡെത്തിലേക്ക് നീണ്ട മത്സരത്തില്‍ ജര്‍മനിക്കായി മാറ്റ് ഹമ്മല്‍സും ജോഷ്യുവ കിമ്മിച്ചും ജൊറോം ബോട്ടെങും ജൊനാസ് ഹെക്ടറും ഗോളുകള്‍ നേടി. ഇമ്മാനുവല്‍ ജിയാച്ചിറിനും മാര്‍കോ പാറോലൊയും മാറ്റിയ ഡിഷുഗിലിയോയും ഇറ്റലിക്കായി ഗോളടിച്ചപ്പോള്‍ മാറ്റിയോ ഡാര്‍മിയന്റെ ഷോട്ട് ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ തടഞ്ഞു. അവസാന കിക്കെടുത്ത ജൊനാസ് ഹെക്ടര്‍ ആവേശകരമായ മത്സരത്തിന് അന്ത്യം കുറിച്ച് ജര്‍മനിയെ സെമി ഫൈനലിലെത്തിച്ചു.

രണ്ടു മികച്ച ടീമുകള്‍ ഏറ്റു മുട്ടുന്നതിനൊപ്പം ലോകത്തിലെ മികച്ച രണ്ടു ഗോള്‍കീപ്പര്‍മാര്‍ ഏറ്റുമുട്ടുന്ന യുദ്ധം കൂടിയായിരുന്നു ഇന്നത്തേത്. അതില്‍ ബുഫണിനെ മറികടന്ന് നൂയര്‍ വിജയിച്ചു. 18 പെനാല്‍റ്റി എന്നത് യൂറോയില്‍ റെക്കോര്‍ഡുമാണ്. നിര്‍ണായക മല്‍സരങ്ങളുടെ നോക്കൗട്ടില്‍ ഇറ്റലി എതിരാളികളായപ്പോഴെല്ലാം പരാജയപ്പെട്ട ചരിത്രം കൂടിയാണ് ജര്‍മനി തിരുത്തിയെഴുതിയത്. ഈ യൂറോ കപ്പിലെ ഫൈനലിന് മുന്‍പെയുള്ള ഫൈനല്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന മല്‍സരമായിരുന്നു ഇറ്റലി-ജര്‍മനി പോരാട്ടം. ഇരു ടീമുകളും തമ്മില്‍ ഇതിനു മുന്‍പ് 33 തവണ ഏറ്റുമുട്ടിയപ്പോള്‍ 15 ജയം സ്വന്തമാക്കി ഇറ്റലിയാണ് കരുത്തുകാട്ടിയത്. പത്തെണ്ണം മാത്രമാണ് ജര്‍മ്മനിക്ക് ജയിക്കാനായത്. ബാക്കി മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഇന്ന് നടക്കുന്ന ഫ്രാന്‍സ്‌ - ഐസ്‍ലന്റ് വിജയികളുമായി ജര്‍മനി സെമിയില്‍ ഏറ്റുമുട്ടും.

TAGS :

Next Story