Quantcast

പിഴക്കാത്ത ഉന്നവുമായി ബൊംബെയ്‍ല ദേവി ഇന്ന് ശരം തൊടുക്കും

MediaOne Logo

Alwyn

  • Published:

    14 May 2018 9:53 AM GMT

പിഴക്കാത്ത ഉന്നവുമായി ബൊംബെയ്‍ല ദേവി ഇന്ന് ശരം തൊടുക്കും
X

പിഴക്കാത്ത ഉന്നവുമായി ബൊംബെയ്‍ല ദേവി ഇന്ന് ശരം തൊടുക്കും

ആര്‍ച്ചറിയില്‍ പ്രതീക്ഷ നല്‍കി ഇന്ത്യന്‍ താരം ലെയ്ഷാറാം ബൊംബെയ്‌ല ദേവി ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ മത്സരിക്കും.

ആര്‍ച്ചറിയില്‍ പ്രതീക്ഷ നല്‍കി ഇന്ത്യന്‍ താരം ലെയ്ഷാറാം ബൊംബെയ്‌ല ദേവി ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ മത്സരിക്കും. മെക്സിക്കോയുടെ അലഹാന്ദ്രെ വലന്‍സിയയാണ് എതിരാളി.

അറുപത്തിനാല് പേരുടെ യോഗ്യതാ മത്സരത്തില്‍ ബൊംബെയ്‌ല ദേവിക്ക് എതിരാളിയായി കിട്ടിയത് ആസ്ട്രിയയുടെ ബാല്‍‍ഡോഫ് ലോറന്‍സ്. ആദ്യ സെറ്റ് ബൊംബെയ്‌ലയുടെ കയ്യില്‍ നിന്ന് പോയി. തിരിച്ച് വന്ന ബൊംബെയ്‌ല പിന്നീടുള്ള മൂന്ന് സെറ്റും ലക്ഷ്യത്തില്‍ . ഒപ്പം മത്സരവും.

‌അടുത്ത എതിരാളി തായ്പേയിയുടെ ലിന്‍ ഷി ചിന. ആദ്യ രണ്ട് സെറ്റും അനായാസം ഇന്ത്യന്‍ താരം എയ്തിട്ടു. മൂന്നാം സെറ്റില്‍ ഉന്നം തെറ്റി. ആ സെറ്റ് തായ്പേയ് താരത്തിന്. നാലാം സെറ്റില്‍ കൃത്യത പാലിച്ച ബൊംബെയ്‌‌‌ല ദേവിക്ക് പ്രീ ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്ന് കിട്ടി.

TAGS :

Next Story