Quantcast

രഹാനെക്ക് ആര്യന്‍ റോബന്‍ നല്‍കിയ ദീപാവലി സമ്മാനം

MediaOne Logo

Alwyn

  • Published:

    14 May 2018 9:25 PM GMT

രഹാനെക്ക് ആര്യന്‍ റോബന്‍ നല്‍കിയ ദീപാവലി സമ്മാനം
X

രഹാനെക്ക് ആര്യന്‍ റോബന്‍ നല്‍കിയ ദീപാവലി സമ്മാനം

ലോകോത്തര ഫുട്ബോള്‍ താരങ്ങളിലും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലും ചിലര്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്.

ലോകോത്തര ഫുട്ബോള്‍ താരങ്ങളിലും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലും ചിലര്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. അത്തരക്കാരില്‍ പെട്ടവരാണ് ബയേണ്‍ മ്യൂണിക്കിന്റെ ആര്യന്‍ റോബനും ഇന്ത്യന്‍ താരം അജന്‍ക്യ രഹാനെയും. ദീപാവലിക്ക് രഹാനെയെ തേടി ഒരു വിലപ്പെട്ട സമ്മാനമെത്തി. അതും ലോകത്തെ മുന്‍നിര ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ ബയേണ്‍ മ്യൂണിക്കില്‍ നിന്ന്. രഹാനെയുടെ പേരെഴുതിയ ബയേണ്‍ മ്യൂണിക്ക് ജേഴ്‍സിയായിരുന്നു ആ സമ്മാനം. ആര്യന്‍ റോബന്റെ ദീപാവലി സമ്മാനം കിട്ടിയ സന്തോഷം സോഷ്യല്‍മീഡിയയിലൂടെയാണ് രഹാനെ പങ്കുവെച്ചത്. തന്റെ ദീപാവലി സമ്മാനമായി ഇന്ത്യന്‍ ജേഴ്‍സി റോബന് അയച്ചുനല്‍കിയാണ് രഹാനെ ആശംസയറിയിച്ചത്. തനിക്ക് കിട്ടിയ സമ്മാനം ബയേണിന്റെ എഫ്ബി പേജിലൂടെ ആര്യന്‍ റോബനും പങ്കുവെച്ചു.

Wishing everyone a Happy Diwali! May the festival of lights add sparkles of joy to your life. Thank you to my friends at @FC Bayern München for this special gift!

Posted by Ajinkya Rahane on Sunday, October 30, 2016
TAGS :

Next Story