Quantcast

ഡാനി ആല്‍വസ് ബാഴ്സലോണ ക്ലബ് വിടുന്നു

MediaOne Logo

admin

  • Published:

    14 May 2018 11:05 PM GMT

ഡാനി ആല്‍വസ് ബാഴ്സലോണ  ക്ലബ് വിടുന്നു
X

ഡാനി ആല്‍വസ് ബാഴ്സലോണ ക്ലബ് വിടുന്നു

ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്‍റസിലേക്കാണ് ആല്‍വസിന്‍റെ കൂടുമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഴ്സലോണ താരം ഡാനി ആല്‍വസ് ക്ലബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ . ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്‍റസിലേക്കാണ് ആല്‍വസിന്‍റെ കൂടുമാറ്റം. ബാഴ്സയുടെ അര്‍ജന്‍റീന താരം ഹാവിയര്‍ മഷരാനോക്ക് വേണ്ടിയും യുവന്‍റസ് രംഗത്തുണ്ട്. കഴിഞ്ഞ സീസണില്‍ തന്നെ ക്ലബ് വിടാനൊരുങ്ങിയ ഡാനി ആല്‍വസ് ലയണല്‍ മെസിയുടെ നിര്‍ദേശ പ്രകാരമാണ് ബാഴ്സലോണയില്‍ തുടര്‍ന്നത്. എന്നാല്‍ ഈ സീസണില്‍ ആല്‍വസ് സ്പാനിഷ് ക്ലബില്‍ തുടരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രസീലിയന്‍ താരം യുവന്‍റസുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പിട്ടേക്കുക. 2017 വരെ ബാഴ്സലോണയുമായി ഡാനി ആല്‍വസിന് കരാറുണ്ട്. സൌജന്യ കൈമാറ്റമാകും നടന്നേക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. 2008 ലാണ് ആല്‍വസ് സെവിയ്യയില്‍ നിന്ന് ബാഴ്സലോണയില്‍ എത്തിയത്. ബാഴ്സയുടെ അര്‍ജന്‍റീന താരമായ ഹാവിയര്‍ മഷരാനോക്കായും യുവന്‍റസ് രംഗത്തുണ്ട്. എന്നാല്‍ സെന്‍ട്രല്‍ ഡിഫന്‍ററായ മഷരാനോയെ വിട്ട് കൊടുക്കാന്‍ ബാഴ്സ തയ്യാറല്ല. 45 കോടിയാണ് അര്‍ജന്‍റീനിയന്‍ താരത്തിനായി യുവന്‍റസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

TAGS :

Next Story