പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്: ഹൈദരാബാദ് ഹണ്ടേഴ്സിന് വിജയത്തുടക്കം

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്: ഹൈദരാബാദ് ഹണ്ടേഴ്സിന് വിജയത്തുടക്കം
ഹൈദരാബാദിനായി കരോലിന മാരിനും ചെന്നൈക്കായി പി വി സിന്ധുവുമാണ് ഇറങ്ങി
പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് ഹണ്ടേഴ്സിന് വിജയത്തുടക്കം. ചെന്നൈ സ്മാഷേഴ്സിനെയാണ് തോല്‍പ്പിച്ചത്. ഹൈദരാബാദിനായി കരോലിന മാരിനും ചെന്നൈക്കായി പി വി സിന്ധുവുമാണ് ഇറങ്ങിയത്.
ഒളിംപിക് ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു പിബിഎല്‍ രണ്ടാം സീസണിലെ ഉദ്ഘാടന മത്സരം. കരോലിന മാരിന് മുന്നില്‍ പി വി സിന്ധുവിന് അന്ന് തോല്‍ക്കാനായിരുന്നു വിധി. അത് ഇത്തവണയും ആവര്‍ത്തിച്ചു. ആദ്യ ഗെയിം 11- 8 ന് മാരിന്‍ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചു വന്ന സിന്ധു 12-14 ന് രണ്ടാം ഗെയിം തിരിച്ചുപിടിച്ചു. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഒന്നു പൊരുതാന്‍ പോലുമാകാതെ സിന്ധു വീണു. മറ്റൊരു മത്സരത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ബംഗളൂരു ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഏയ്സേഴ്സിനെ തോല്‍പ്പിച്ചു.

Adjust Story Font
16

