Quantcast

തോറ്റെങ്കിലും മനം കവര്‍ന്നത് സുരേഷ് റെയ്‌ന

MediaOne Logo

Subin

  • Published:

    15 May 2018 5:31 AM GMT

തോറ്റെങ്കിലും മനം കവര്‍ന്നത് സുരേഷ് റെയ്‌ന
X

തോറ്റെങ്കിലും മനം കവര്‍ന്നത് സുരേഷ് റെയ്‌ന

സെഞ്ചുറിയുടെ പതിവാതില്‍ക്കല്‍വെച്ച് പുറത്തായ ഞെട്ടലില്‍ റിഷഭ് പന്ത് നില്‍ക്കുമ്പോഴാണ് റെയ്‌ന ഓടിയെത്തി ആശ്വസിപ്പിച്ചത്....

209 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ ഗുജറാത്ത് ലയണ്‍സും ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയും വിജയം തന്നെയായിരിക്കും സ്വപ്‌നം കണ്ടത്. എന്നാല്‍ ഗുജറാത്ത് ലയണ്‍സ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയ റിഷഭ് പന്തും സഞ്ജു സാംസണും ചേര്‍ന്ന് രണ്ട് ഓവറിലേറെ ബാക്കി നില്‍ക്കെ ആ വലിയ ലക്ഷ്യം മറികടന്നു. മത്സരത്തിനിടെ യുവതാരം റിഷഭ് പന്ത് പുറത്തായപ്പോള്‍ ആശ്വസിപ്പിക്കാന്‍ ഓടിയെത്തിയ റെയ്‌നയാണ് പക്ഷേ കാണികളുടെ മനം കവര്‍ന്നത്.

This moment is as precious and special as Pant's innings. Well done @ImRaina for showing grace & respect for the opposition #Respect pic.twitter.com/QaLHFQPHI0

— India@Sports (@India_AllSports) May 4, 2017

മുതിര്‍ന്ന താരങ്ങള്‍ എങ്ങനെ വേണം പുതുതലമുറക്കാരോട് പെരുമാറാനെന്നതിന്റെ ഉത്തമോദാഹരണമായിരുന്നു റെയ്‌നയുടെ പെരുമാറ്റം. 43 പന്തില്‍ മിന്നല്‍ വേഗത്തില്‍ 97 റണ്‍സിലെത്തി നില്‍ക്കെയാണ് പന്ത് പുറത്തായത്. അര്‍ഹിക്കുന്ന സെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെ വീണ പന്തിനെ മുഖത്ത് തട്ടി ആശ്വസിപ്പിച്ചശേഷമാണ് സ്വന്തം ടീമംഗങ്ങള്‍ക്കടുത്തേക്ക് റെയ്‌ന പോയത്. ഈയൊരൊറ്റ നിമിഷംകൊണ്ട് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ മാതൃകയായി റെയ്‌ന മാറുകയായിരുന്നു.

മലയാളി പേസര്‍ ബേസില്‍ തമ്പിയുടെ പന്തില്‍ ദിനേശ് കാര്‍ത്തിക് പിടിച്ചാണ് പന്ത് പുറത്തായത്. സെഞ്ചുറിയുടെ പതിവാതില്‍ക്കല്‍വെച്ച് പുറത്തായ ഞെട്ടലില്‍ റിഷഭ് പന്ത് നില്‍ക്കുമ്പോഴാണ് റെയ്‌ന ഓടിയെത്തി ആശ്വസിപ്പിച്ചത്. വിക്കറ്റെടുത്ത ബേസില്‍ തമ്പിയും പന്തിനെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. മത്സരശേഷവും പന്തിനേയും സഞ്ജുവിനേയും പുകഴ്ത്താന്‍ റെയ്‌ന മടിച്ചില്ല. ഇരുവരും ഇന്ത്യന്‍ ടീമിലെ വാഗ്ദാനങ്ങളാണെന്നായിരുന്നു റെയ്‌നയുടെ പരാമര്‍ശം.

TAGS :

Next Story