Quantcast

ലോകകപ്പില്‍ ധോണിയെ ഇന്ത്യക്ക് ആവശ്യമുണ്ടെന്ന് രവിശാസ്ത്രി

MediaOne Logo

admin

  • Published:

    15 May 2018 9:17 PM GMT

ലോകകപ്പില്‍ ധോണിയെ ഇന്ത്യക്ക് ആവശ്യമുണ്ടെന്ന് രവിശാസ്ത്രി
X

ലോകകപ്പില്‍ ധോണിയെ ഇന്ത്യക്ക് ആവശ്യമുണ്ടെന്ന് രവിശാസ്ത്രി

ഗവാസ്ക്കറെയും കപില്‍ദേവിനെയും സച്ചിനെയും പോലെ ഇതിഹാസ താരമാണ് ധോണിയെന്നും അദ്ദേഹത്തിന്‍റെ നേട്ടങ്ങളെ നാം ബഹുമാനിക്കാന്‍ പഠിക്കണമെന്നും

മഹേന്ദ്ര സിങ് ധോണി ഇല്ലാത്ത ഇന്ത്യന്‍ ടീമിനെ കുറിച്ച് ചിന്തിക്കാനാകില്ലെന്നും ഇപ്പോഴത്തെ ഫോമില്‍ തുടര്‍ന്നാല്‍ ലോകകപ്പില്‍ ധോണി കളിക്കുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി. നിലവിലുള്ള ഫോമും കായികക്ഷമതയുമാണ് ഒരു താരത്തെ അളക്കാനുള്ള രണ്ട് ഘടകങ്ങള്‍. ധോണി ഈ രണ്ട് കാര്യത്തിലും പൂര്‍ണനാണ്. ഏകദിനങ്ങളില്‍ ഇന്ന് ലോകത്തില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ധോണി. ബാറ്റിംഗിലും ആര്‍ക്കും പിന്നിലല്ലെന്ന് ശ്രീലങ്കന്‍ പരമ്പര തെളിയിച്ചു കഴിഞ്ഞു, ശ്രീലങ്കയില്‍ കണ്ടത് വെറും ട്രെയിലര്‍ മാത്രമാണ്. സിനിമ വരാനിരിക്കുന്നതെയുള്ളൂ - ഒരു അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.

ഗവാസ്ക്കറെയും കപില്‍ദേവിനെയും സച്ചിനെയും പോലെ ഇതിഹാസ താരമാണ് ധോണിയെന്നും അദ്ദേഹത്തിന്‍റെ നേട്ടങ്ങളെ നാം ബഹുമാനിക്കാന്‍ പഠിക്കണമെന്നും പറഞ്ഞ ശാസ്ത്രി ധോണിയെ പോലൊരു ഇതിഹാസ താരത്തെ എവിടെ കാണാനാണെന്നും ചോദിച്ചു.

TAGS :

Next Story