ഇന്ത്യന്‍ കൗമാരതാരം കോമള്‍ തട്ടലിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഇന്ത്യന്‍ കൗമാരതാരം കോമള്‍ തട്ടലിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍ സ്ഥിര സാന്നിധ്യമുള്ള കോട്ടലിന്റെ ഡ്രിബ്ലിങും ഗോളടി മികവുമാണ് വ്യത്യസ്തനാക്കുന്നത്.
അണ്ടര്‍17 ലോകപ്പ് നാളെയുടെ പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള വേദിയാണ്. ഇത്തവണ ഇന്ത്യയില്‍ പന്തുതട്ടുന്ന ഒട്ടേറെ താരങ്ങളെ നോട്ടമിട്ട് ലോകത്തെ പ്രമുഖ ക്ലബ്ബുകളും രംഗത്തുണ്ട്. ഇന്ത്യന്‍ മധ്യതാരം കോമള്‍ തട്ടലിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
മധ്യനിരയിലും മുന്നേറ്റത്തിലും കളിമെനയാന്‍ കഴിയുന്ന മികച്ച കൗമാര പ്രതിഭയാണ് കോമള്‍. ലെഫ്റ്റ് വിങ്ങറായി കളിക്കുന്ന കോമള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയുള്ള താരങ്ങളില്‍ മുന്‍പന്തിയിലാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍ സ്ഥിര സാന്നിധ്യമുള്ള കോട്ടലിന്റെ ഡ്രിബ്ലിങും ഗോളടി മികവുമാണ് വ്യത്യസ്തനാക്കുന്നത്.
ബ്രിക്‌സ് അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പില്‍ ബ്രസീല്‍ അണ്ടര്‍ 17 ടീമിനെതിരേ സോളോ ഗോള്‍ നേടിയതോടെയാണ് കോട്ടലിനെ ഫുട്‌ബോള്‍ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇന്ത്യന്‍ ടീമിനായുള്ള താരത്തിന്റെ പ്രകടനത്തില്‍ പ്രമുഖ യൂറോപ്യന്‍ ക്ലബ്ബുകള്‍ കോട്ടലിനെ നോട്ടമിട്ടിരുന്നു. ഇക്കൂട്ടത്തിലുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോട്ടലിന്റെ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. താരത്തെ നിരീക്ഷിക്കാന്‍ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ബ്രസീലിന്റെ നെയ്മറും, ഫിലിപ്പ് കുട്ടീഞ്ഞോയുമാണ് കോമളിന്റെ പ്രിയ താരങ്ങള്‍. ഇന്ത്യന്‍ ടീമില്‍ അഭിജിത്ത് സര്‍ക്കാരിനും അനികേത് ജാദവിനുമൊപ്പം കോമളും ഈ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാം.
Adjust Story Font
16

