Quantcast

അമേരിക്ക പ്രീ ക്വാര്‍ട്ടറില്‍

MediaOne Logo

Alwyn K Jose

  • Published:

    16 May 2018 2:10 PM IST

അമേരിക്ക പ്രീ ക്വാര്‍ട്ടറില്‍
X

അമേരിക്ക പ്രീ ക്വാര്‍ട്ടറില്‍

ഘാനയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അമേരിക്കയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം

അണ്ടര്‍ പതിനേഴ് ലോകകപ്പില്‍ അമേരിക്ക പ്രീ ക്വാര്‍ട്ടില്‍. ഘാനയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അമേരിക്കയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം. അക്കിനോലയാണ് അമേരിക്കയുടെ വിജയശില്‍പ്പി.

പരുക്കന്‍ മത്സരമായിരുന്നു അമേരിക്ക-ഘാന പോരാട്ടം. ആക്രമിച്ച് കളിച്ച ഘാനയ്ക്ക് ഫിനിഷിങിലെ പോരായ്മയാണ് വിനയായത്. മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ഇരുകൂട്ടര്‍ക്കും ആദ്യപകുതിയില്‍ ഗോള്‍ നേടാനായില്ല. 75 ആം മിനിറ്റില്‍ അക്കിനോലയുടെ ഗോളില്‍ അമേരിക്ക മുന്നിലെത്തി. തിരിച്ചടിക്കാന്‍ ആഫ്രിക്കന്‍ കരുത്തരായ ഘാന കിണഞ്ഞുശ്രമിച്ചു. പലപ്പോഴും തലനാരിഴയ്ക്കാണ് മുന്നേറ്റങ്ങള്‍ പാഴായത്. ഇന്ത്യക്കെതിരെയാണ് ഘാനയുടെ അവസാന മത്സരം.

TAGS :

Next Story