Quantcast

'ഓടി നിന്റെ വിക്കറ്റ് ത്യജിക്കു' , പത്താനോട് ധോണി ചെയ്തത്

MediaOne Logo

admin

  • Published:

    16 May 2018 2:58 PM GMT

ഓടി നിന്റെ വിക്കറ്റ് ത്യജിക്കു , പത്താനോട് ധോണി ചെയ്തത്
X

'ഓടി നിന്റെ വിക്കറ്റ് ത്യജിക്കു' , പത്താനോട് ധോണി ചെയ്തത്

നായകന്‍റെ അപ്രീതിക്ക് പാത്രമാകേണ്ട എന്നു കരുതി സ്വയം വിക്കറ്റ് ഹോമിച്ച് പത്താന്‍ കൂടാരത്തിലേക്ക് തിരികെ നടക്കുമ്പോള്‍ ....

ഇന്ത്യന്‍ ഏകദിന നായകന്‍ ധോണിയുടെ ഇഷ്ടക്കാരുടെ പട്ടികയില്‍ ഒരിക്കലും ഇടംപിടിക്കാത്ത താരമാണ് ഇര്‍ഫാന്‍ പത്താന്‍. പത്താനോട് ധോണി ക്രൂരത കാട്ടുകയാണെന്ന ആരോപണം ശക്തമാണ് താനും. പൂനൈ ടീം പരാജയത്തിന്‍റെ പടുകുഴിയിലേക്ക് ഇറങ്ങുമ്പോഴും പത്താനെ അന്തിമ ഇലവനില്‍ ഉള്‍‌പ്പെടുത്താന്‍ ധോണി തയ്യാറായിരുന്നില്ല. പരാതികള്‍ക്ക് അറുതി വരുത്തി പത്താനെ ഇന്നലെ ടീമിലുള്‍പ്പെടുത്താന്‍ ധോണി തയ്യാറായി. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു റണ്‍ഔട്ടിന്‍റെ ഓര്‍മ്മകള്‍ ഇര്‍ഫാന് സമ്മാനിക്കാനായി. ഓടി നിന്‍റെ വിക്കറ്റ് ത്യജിക്കൂ എന്ന് ഇര്‍ഫാനോട് ധോണി പറയാതെ പറയുകയായിരുന്നു എന്ന് കമന്‍റേറ്റര്‍മാര്‍ പോലും വിശേഷിപ്പിച്ച ആ റണ്‍ ഔട്ടും ഇര്‍ഫാനോട് ധോണിയുടെ തുടരുന്ന ക്രൂരതയുമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ വൈറല്‍ വിഷയം.

മഴക്കളിയില്‍ പരാജയ കഥ തുടര്‍ന്ന പൂനൈയുടെ ഇന്നിങ്സിലെ പതിമൂന്നാം ഓവറിലെ നാലാം പന്തിലാണ് സംഭവം. സുനില്‍ നരൈന്‍റെ പന്തില്‍ ഓഫ് സൈഡിലേക്ക് ഷോട്ടുതിര്‍ത്ത ഉടന്‍ ധോണി ഓടാന്‍ തയ്യാറായി. എന്നാല്‍ പന്ത് ഫീല്‍ഡറുടെ കൈകളിലേക്ക് നേരെ പോകുകയായിരുന്നതിനാല്‍ ഇര്‍ഫാന്‍ ഓടാന്‍ തയ്യാറായിരുന്നില്ല. കുതിച്ചു തുടങ്ങിയ ധോണിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഓടിയെങ്കിലും ഇര്‍ഫാന്‍ എങ്ങുമെത്തും മുമ്പേ ഫീല്‍ഡറുടെ ത്രോ വന്നു. നായകന്‍റെ അപ്രീതിക്ക് പാത്രമാകേണ്ട എന്നു കരുതി സ്വയം വിക്കറ്റ് ഹോമിച്ച് പത്താന്‍ കൂടാരത്തിലേക്ക് തിരികെ നടക്കുമ്പോള്‍ കമന്‍റേറ്റര്‍മാര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് ഷോട്ടുതിര്‍ത്ത ബാറ്റ്സ്മാന്‍ തിരികെ ഓടുകയെന്ന പതിവ് രീതി ധോണി ഉപേക്ഷിച്ചത് എന്തിനായിരുന്നു എന്നാണ്. ഇല്ലാത്ത റണ്ണിനായി ഓടാന്‍ പത്താനെ ധോണി നിര്‍ബന്ധിച്ചതാണ് സോഷ്യല്‍ മീഡിയയിലെയും ചര്‍ച്ച വിഷയം.

വീഡിയോ കാണാം:

dhoni forcefully run out irfan pathan

very bad....dhoni forcefully run out irfan pathan

Posted by Riyaz Puttur on Saturday, May 14, 2016
TAGS :

Next Story