Quantcast

ഇശാന്ത് ശര്‍മക്ക് ചിക്കന്‍ഗുനിയ, ഒന്നാം ടെസ്റ്റിനിറങ്ങില്ല

MediaOne Logo

Damodaran

  • Published:

    17 May 2018 6:59 PM IST

ഇശാന്ത് ശര്‍മക്ക് ചിക്കന്‍ഗുനിയ, ഒന്നാം ടെസ്റ്റിനിറങ്ങില്ല
X

ഇശാന്ത് ശര്‍മക്ക് ചിക്കന്‍ഗുനിയ, ഒന്നാം ടെസ്റ്റിനിറങ്ങില്ല

.ഇശാന്ത് ഒന്നാം ടെസ്റ്റില്‍ കളിക്കില്ലെന്നും പകരക്കാരനെ ആവശ്യപ്പെട്ടിട്ടില്ലെന്നും പരിശീലകന്‍ അനില്‍ കുംബ്ലെ അറിയിച്ചു.

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പേസര്‍ ഇശാന്ത് ശര്‍മ കളത്തിലിറങ്ങില്ല. ചിക്കന്‍ഗുനിയ പിടിപെട്ടതാണ് താരത്തിന് വിനയായത്. ഇശാന്ത് ഒന്നാം ടെസ്റ്റില്‍ കളിക്കില്ലെന്നും പകരക്കാരനെ ആവശ്യപ്പെട്ടിട്ടില്ലെന്നും പരിശീലകന്‍ അനില്‍ കുംബ്ലെ അറിയിച്ചു. 72 മത്സരങ്ങളില്‍ നിന്നായി 209 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള ഇശാന്ത് ശര്‍മയാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും അനുഭവ സമ്പന്നനായ ബൌളര്‍. പേസ് ബൌളിങിന്‍റെ കുന്തമുനയായ ഇശാന്ത് വെസ്റ്റിന്‍‌ഡീസിനെതിരായി നടന്ന ടെസ്റ്റ് പരമ്പരയില്‍ എട്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

TAGS :

Next Story