Quantcast

ക്രൊയേഷ്യ - ചെക് റിപ്പബ്ലിക് മത്സരം സമനിലയില്‍

MediaOne Logo

admin

  • Published:

    17 May 2018 5:53 PM GMT

ക്രൊയേഷ്യ - ചെക് റിപ്പബ്ലിക് മത്സരം സമനിലയില്‍
X

ക്രൊയേഷ്യ - ചെക് റിപ്പബ്ലിക് മത്സരം സമനിലയില്‍

റഫറി നീട്ടി നല്‍കിയ ഇഞ്ച്വറി സമയം ഈ മത്സരത്തിലും നിര്‍ണായകമായി. രണ്ട് ഗോളിന് പിന്നില്‍ നിന്നിരുന്ന ചെക് റിപ്പബ്ലിക് സമനില ഗോള്‍ നേടിയത് ഇഞ്ച്വറി സമയത്താണ്. അതും പെനാല്‍റ്റിയിലൂടെ.

യൂറോ കപ്പിലെ ക്രൊയേഷ്യ - ചെക് റിപ്പബ്ലിക് മത്സരം സമനിലയില്‍. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ചെക് റിപ്പബ്ലിക് സമനില പിടിച്ചത്.

റഫറി നീട്ടി നല്‍കിയ ഇഞ്ച്വറി സമയം ഈ മത്സരത്തിലും നിര്‍ണായകമായി. ഒന്നിനെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്നിരുന്ന ചെക് റിപ്പബ്ലിക് സമനില ഗോള്‍ നേടിയത് ഇഞ്ച്വറി സമയത്താണ്. അതും പെനാല്‍റ്റിയിലൂടെ.

ക്രൊയേഷ്യയുടെ കാലിലായിരുന്നു മത്സരം ഭൂരിഭാഗവും. ഗോള്‍ ശ്രമങ്ങളെല്ലാം പക്ഷേ പീറ്റര്‍ ചെക് എന്ന ഗോളിയില്‍ തട്ടി മടങ്ങി. നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ ആദ്യ പകുതിയില്‍ തന്നെ അവര്‍ മുന്നിലെത്തി. ബാഴ്‍സലോണ താരം ഇവാന്‍ റാക്കിട്ടിച്ചിന്‍റെ ചിപ്പ് ഷോട്ട് പീറ്റര്‍ ചെകിനെ ഒരിക്കല്‍ കൂടി മറികടന്നു.

പരിക്കേറ്റ് ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് മടങ്ങിയതോടെ (62) ചെക് റിപ്പബ്ലിക് പന്ത് കൈവശം വെക്കാന്‍ തുടങ്ങി. പകരക്കാരനായെത്തിയ മിലാന്‍ സ്കോഡ ആദ്യ ഗോള്‍ മടക്കി. മത്സരം തീരുന്നതിന് തൊട്ട് മുമ്പ് ക്രൊയേഷ്യന്‍ ആരാധകര്‍ ചെറിയ തീപന്തങ്ങളും പടക്കവും എറിഞ്ഞു. പടക്കം പൊട്ടി ഒരു സെക്യൂരിറ്റി ജീവനക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സമയത്ത് കളി നിര്‍ത്തി വെച്ചതിന് കിട്ടിയ ഇഞ്ച്വറി സമയമാണ് മത്സരത്തില്‍ നിര്‍ണായകമായത്.

TAGS :

Next Story