Quantcast

സൂപ്പര്‍ കപ്പ്; ബ്ലാസ്റ്റേഴ്സ് ഫുള്‍ ടീം ഇങ്ങനെ

MediaOne Logo

rishad

  • Published:

    18 May 2018 10:44 PM IST

സൂപ്പര്‍ കപ്പ്; ബ്ലാസ്റ്റേഴ്സ് ഫുള്‍ ടീം ഇങ്ങനെ
X

സൂപ്പര്‍ കപ്പ്; ബ്ലാസ്റ്റേഴ്സ് ഫുള്‍ ടീം ഇങ്ങനെ

നെരോക്ക എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളി

ഐ.എസ്.എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും പ്രഥമ സൂപ്പര്‍ കപ്പിന് ഒരുങ്ങിത്തന്നെയാണ് ബ്ലാസ്റ്റേഴ്സ്. വെള്ളിയാഴ്ച ഐലീഗിലെ കരുത്തരായ നെരോക്ക എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളി. തോറ്റാല്‍ പുറത്തേക്കാണെന്നിരിക്കെ അറിഞ്ഞു കളിക്കാന്‍ തന്നെയായിരിക്കും സന്തേഷ് ജിങ്കനും കൂട്ടരും ബൂട്ടുകെട്ടുക. പരിക്കേറ്റതിനാല്‍ ഹ്യൂമിന്‍റെ സേവനം സൂപ്പര്‍ കപ്പിനും ഉണ്ടാവില്ലെന്നുറപ്പായി. മലയാളികളുടെ പ്രിയ താരങ്ങളായ റിനോ ആന്‍റോക്കും സികെ വിനീതിനും ഒരു പക്ഷേ മഞ്ഞ ജഴ്സിയില്‍ അവസാന ടൂര്‍ണമെന്‍റാകും ഇത്. പ്രതീക്ഷയോടെ നോക്കികണ്ട തങ്ങളുടെ ടീം ഐഎസ്എല്ലില്‍ കലിപ്പടക്കാതെയും കപ്പടിക്കാതെയും പോയതിന്‍റെ നിരാശ ആരാധകര്‍ക്കുണ്ട്. പ്രതീക്ഷയോടെ തന്നെയാണ് അവരും സൂപ്പര്‍ കപ്പിനെ നോക്കുന്നത്.

ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിനുള്ള ഫുള്‍ ടീം ഇങ്ങനെ; പോള്‍ റച്ചൂബ്ക, മൊഹമ്മദ് റാകിപ്, നെമാഞ്ച, വെസ്ലി ബ്രൌണ്‍, കരണ്‍ സാഹ്നി, അറാട്ട ഇസുമി, പ്രശാന്ത് കെ, മിലന്‍ സിങ്, സികെ വിനീത്, ലോകെന്‍ മെയ്തി, ദീപേന്ദ്ര നെഗി, സഹല്‍ എ സമദ്, സിയാം ഹങ്കല്‍, സന്തേഷ് ജിങ്കന്‍, ജിഷ്ണു ബി, സന്ദീപ് നന്ദി, സുബാഷിഷ് റോയ്, സാമുവേല്‍ ശദപ്, റിനോ ആന്‍റോ, ലാല്‍തകിമ, സുരാജ് റാവത്, ലാല്‍ റുവാതാര, വിക്ടര്‍ പുള്‍ഗ, കറേജ് പെകൂസണ്‍. ഇവരില്‍ അന്തിമ ഇലവനില്‍ ആരെക്കെയുണ്ടാകുമെന്ന് കാത്തിരുന്നു കാണാം.

Next Story