Quantcast

ഇറ്റാലിയന്‍ ലീഗ് കിരീടം യുവന്റസിന്

MediaOne Logo

admin

  • Published:

    19 May 2018 1:20 PM GMT

ഇറ്റാലിയന്‍ ലീഗ് കിരീടം യുവന്റസിന്
X

ഇറ്റാലിയന്‍ ലീഗ് കിരീടം യുവന്റസിന്

രണ്ടാം സ്ഥാനത്തുള്ള നാപ്പോളി റോമയോട് തോറ്റതോടെയാണ് മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ യുവന്റസ് കിരീടമുറപ്പിച്ചത്

ഇറ്റാലിയന്‍ ലീഗ് കിരീടം യുവന്റസിന്. രണ്ടാം സ്ഥാനത്തുള്ള നാപ്പോളി റോമയോട് തോറ്റതോടെയാണ് മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ യുവന്റസ് കിരീടമുറപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയും യുവന്റസിനെ വെല്ലുവിളിക്കാന്‍ സീരി എയില്‍ ആരുമുണ്ടായില്ല. മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ എണ്‍പത്തിയഞ്ച് പോയിന്റ് നേടി യുവന്റസ് ബഹുദൂരം മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള നാപ്പോളിക്ക് 73 പോയിന്റ് മാത്രമാണുള്ളത്. സീസണില്‍ കളിച്ച മുപ്പത്തിയഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് മാസിമിലിയാനോ അല്ലഗ്രിയുടെ സംഘം തോറ്റത്. നാലെണ്ണത്തില്‍ സമനില വഴങ്ങുകയും ചെയ്തു. 16 ഗോള്‍ നേടിയ അര്‍ജന്റീനക്കാരന്‍ പൌളോ ഡിബാലയാണ് യുവന്റസിന്റെ ടോപ്സ്കോറര്‍. പത്ത് ഗോള്‍ നേടിയ മരിയോ മാന്‍സൂക്കിച്ചും എട്ട് ഗോള്‍ നേടിയ പോള്‍ പോഗ്ബയും യുവന്റസ് മുന്നേറ്റത്തില്‍ കരുത്തായി.

TAGS :

Next Story