Quantcast

ഐപിഎല്‍ മത്സരങ്ങളുടെ സമയം മാറ്റിയേക്കും

MediaOne Logo

Subin

  • Published:

    19 May 2018 5:59 AM IST

ഐപിഎല്‍ മത്സരങ്ങളുടെ സമയം മാറ്റിയേക്കും
X

ഐപിഎല്‍ മത്സരങ്ങളുടെ സമയം മാറ്റിയേക്കും

വൈകീട്ടുള്ള മത്സരങ്ങള്‍ നാല് മണിയില്‍നിന്ന് മൂന്ന് മണിയിലേക്കും എട്ട് മണിയിലേത് ഏഴ് മണിയിലേക്കുമാണ് മാറ്റുന്നത്.

ഐപിഎല്‍ മത്സരങ്ങളുടെ സമയക്രമം മാറ്റാന്‍ ആലോചന. വൈകീട്ടുള്ള മത്സരങ്ങള്‍ നാല് മണിയില്‍നിന്ന് മൂന്ന് മണിയിലേക്കും എട്ട് മണിയിലേത് ഏഴ് മണിയിലേക്കുമാണ് മാറ്റുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനോട് എല്ലാ ഫ്രാഞ്ചൈസികളും യോജിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ ഗ്രൂപ്പിന്റെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷമാകും തീരുമാനമെടുക്കുക. രാത്രി എട്ട് മണിക്ക് നടക്കുന്ന മത്സരങ്ങള്‍ വൈകിയാണ് അവസാനിക്കുക. ഇത് താരങ്ങള്‍ക്ക് മാത്രമല്ല, കാണികള്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നു.

കാണികളില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഉള്‍പ്പെടുന്നതിനാല്‍ ഇക്കാര്യം പരിശോധിക്കണമെന്നാണ് രാജീവ് ശുക്ല പറയുന്നത്. ഇതിന് പുറമെ രാത്രി വൈകിയാല്‍ കാലാവസ്ഥ മോശമാകാനും സാഹചര്യമുണ്ട്. എട്ട് മണിക്കുള്ള മത്സരങ്ങള്‍ ഒരു മണിക്കൂര്‍ നേരത്തെ തുടങ്ങുകയാണെങ്കില്‍ വൈകുന്നേരം നടക്കുന്ന മത്സരങ്ങളും ഒരു മണിക്കൂര്‍ നേരത്തെയാക്കേണ്ടി വരും. ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ ഐപിഎല്‍ ഗവേര്‍ണിങ്ങ് കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഇക്കാര്യത്തില്‍ അന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.

TAGS :

Next Story