Quantcast

അശ്വിനിലുള്ള വിശ്വാസം ധോണിക്ക് നഷ്ടമായിട്ടില്ലെന്ന് അഗര്‍ക്കര്‍

MediaOne Logo

admin

  • Published:

    19 May 2018 5:32 PM IST

അശ്വിനിലുള്ള വിശ്വാസം ധോണിക്ക് നഷ്ടമായിട്ടില്ലെന്ന് അഗര്‍ക്കര്‍
X

അശ്വിനിലുള്ള വിശ്വാസം ധോണിക്ക് നഷ്ടമായിട്ടില്ലെന്ന് അഗര്‍ക്കര്‍

ചെന്നൈയിലെ സ്പിന്നിലെ പിന്തുണക്കുന്ന പിച്ചില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ അശ്വിനെ പന്ത് ഏല്‍പ്പിക്കുന്നതില്‍ ധോണി.....

ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന്‍റെ കുന്തമുനയായ രവിചന്ദര്‍ അശ്വിനിലുള്ള വിശ്വാസം നായകന്‍ ധോണിക്ക് കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളില്‍ കാര്യമില്ലെന്ന് മുന്‍ ഓള്‍ റൌണ്ടര്‍ അജിത് അഗര്‍ക്കര്‍. ഗ്രൊണ്ടും മത്സരത്തിലെ ടീമിന്‍റെ അവസ്ഥയും കണക്കിലെടുത്തുള്ള തീരുമാനങ്ങളാണ് ഐപിഎല്ലിലും ട്വന്‍റി20 ലോകകപ്പിലെ സെമിഫൈനലിലും മറ്റും അശ്വിനെ പന്ത് ഏല്‍പ്പിക്കുന്നതില്‍ ധോണി കാണിച്ച വൈമുഖ്യത്തിന് പിന്നിലുള്ളതെന്നും ഇതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും അഗര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെ സ്പിന്നിലെ പിന്തുണക്കുന്ന പിച്ചില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ അശ്വിനെ പന്ത് ഏല്‍പ്പിക്കുന്നതില്‍ ധോണി മടി കാണിച്ചിരുന്നില്ല. സാഹചര്യങ്ങളാണ് ഇത്തരം തീരുമാനങ്ങളുടെ പ്രേരക ശക്തി.

അശ്വിനില്‍ ധോണിക്കുള്ള വിശ്വാസം കുറഞ്ഞുവരികയാണെന്ന ആരോപണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് തന്‍റെ നിലപാട് വിശദമാക്കി അഗര്‍ക്കര്‍ രംഗതെത്തിയിട്ടുള്ളത്. ട്വന്‍റി20 ലോകകപ്പ് സെമിഫൈനലില്‍ പവര്‍പ്ലേ സമയത്ത് രണ്ട് ഓവറില്‍ 20 റണ്‍ വഴങ്ങിയ അശ്വിനെ പിന്നീട് പന്ത് ഏല്‍പ്പിക്കാന്‍ ധോണി തയ്യാറായിരുന്നില്ല. ഐപിഎല്ലില്‍ ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ മുപ്പത് ഓവറുകളില്‍ മാത്രമാണ് അശ്വിനെ ധോണി ഉപയോഗിച്ചിട്ടുള്ളത്. ഓരോ മത്സരത്തിലും രണ്ടോ മൂന്നോ ഘട്ടങ്ങളായി അശ്വിനെ ഉപയോഗിക്കുന്ന പതിവ് രീതിക്ക് വിപരീതമായിട്ടായിരുന്നു ഈ നടപടി.

TAGS :

Next Story