Quantcast

ചരിത്ര നേട്ടവുമായി ബംഗളൂരു എഫ്‍.സി

MediaOne Logo

Ubaid

  • Published:

    20 May 2018 6:19 PM GMT

ചരിത്ര നേട്ടവുമായി ബംഗളൂരു എഫ്‍.സി
X

ചരിത്ര നേട്ടവുമായി ബംഗളൂരു എഫ്‍.സി

രണ്ടാം പാദ സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ മലേഷ്യന്‍ ക്ലബ് ജോഹർ ദാറുൽ താസിമിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്താണ് ബെംഗളൂരു ഇന്ത്യന്‍ ഫുട്ബോളിന് അഭിമാനാര്‍ഹ നേട്ടം സമ്മാനിച്ചത്

എ. എഫ്.സി. ഏഷ്യാകപ്പിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ക്ലെബെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ബംഗളൂരു എഫ്‍.സി. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ മലേഷ്യന്‍ ക്ലബ് ജോഹർ ദാറുൽ താസിമിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്താണ് ബെംഗളൂരു ഇന്ത്യന്‍ ഫുട്ബോളിന് അഭിമാനാര്‍ഹ നേട്ടം സമ്മാനിച്ചത്.

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ബംഗളൂരുവിന്റെ ജയം. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛെത്രി ബംഗളൂരുവിനായി ഇരട്ട ഗോള്‍ നേടി. 75-ാം മിനിറ്റിൽ യുവാൻ അന്റോണിയോ ഗോൺസാലസാണ് ബംഗളൂരുവിന്‍റെ മൂന്നാം ഗോള്‍ നേടിയത്. ഇരുപാദങ്ങളിലുമായി 4-2ന്‍റെ വിജയവുമാണ് ബംഗളൂരു ഫൈനലിലെത്തിയത്. നവംബര്‍ അഞ്ചിന് നടക്കുന്ന ഫൈനലില്‍ ഇറാഖ് എയര്‍ഫോഴ്സാണ് ബംഗളൂരുവിന്‍റെ എതിരാളി.

TAGS :

Next Story