ബാഴ്‍സക്ക് ജയം; റയല്‍ ഒന്നാംസ്ഥാനത്ത്

ബാഴ്‍സക്ക് ജയം; റയല്‍ ഒന്നാംസ്ഥാനത്ത്
ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്സയുടെ ജയം. സൂപ്പര്‍ താരം ലയണല്‍ മെസിയും സുവാരസുമാണ് ബാഴ്സയ്ക്കായി ഗോള്‍ നേടിയത്.

സ്പാനിഷ് ലീഗില്‍ സെവിയക്കെതിരെ ബാഴ്സലോണക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്സയുടെ ജയം. സൂപ്പര്‍ താരം ലയണല്‍ മെസിയും സുവാരസുമാണ് ബാഴ്സയ്ക്കായി ഗോള്‍ നേടിയത്.
പരിക്കിനെ തുടര്‍ന്ന് പല പ്രമുഖ താരങ്ങളും കളിക്കാതിരുന്നെങ്കിലും മെസി-നെയ്മര്‍-സുവാരസ് കൂട്ടുകെട്ടില്‍ വിശ്വാസമര്‍പ്പിച്ചാണ് ലൂയി എന്‍റിക്കയുടെ ടീം സെവിയക്കെതിരെ ഇറങ്ങിയത്. പതിനാലാം മിനിറ്റില്‍ നെയ്മര്‍ നല്‍കിയ ഒരു പാസ് സുവാരസ് നഷ്ടപ്പെടുത്തിയത് സെവിയ്യ മുതലെടുത്തു. ബാഴ്സയുടെ കയ്യില്‍ നിന്നും പന്ത് നിയന്ത്രണത്തിലാക്കിയ സെവിയ്യ വിറ്റോളോയിലൂടെ മുമ്പിലെത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് സൂപ്പര്‍ താരം ലയണല്‍ മെസിയിലൂടെ ബാഴ്സ സമനില നേടി. രണ്ടാം പകുതിയില്‍ ലീഡിനായി ഇരു ടീമുകളും നന്നായി കളിച്ചു. എന്നാല്‍ ബാഴ്സയുടെ മുന്നേറ്റത്തിന് മുന്നില്‍ സെവിയ്യക്ക് പിടിച്ചുനില്‍ക്കാനായില്ല. 58 ആം മിനിറ്റില്‍ മെസി ഒരു ഗോളവസരം പാഴാക്കി. അറുപതാം മിനിറ്റില്‍ അതിന് പരിഹാരമെന്നോണം സുവാരസിന്റെ വക മറ്റൊരു ഗോള്‍. ബാഴ്സ 2 സെവിയ്യ 1. ജയത്തോടെ 25 പോയിന്റുമായി ബാഴ്സ രണ്ടാമതാണ്. സെവിയ്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 27 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.
Adjust Story Font
16

