Quantcast

ഒളിമ്പിക്സ് വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി

MediaOne Logo

Jaisy

  • Published:

    21 May 2018 3:07 AM GMT

ഒളിമ്പിക്സ് വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി
X

ഒളിമ്പിക്സ് വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി

മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് ബ്രിട്ടണ്‍ ആണ് ഇന്ത്യയെ തകര്‍ത്തത്

ഒളിമ്പിക്സില്‍ ഇന്ത്യയുടെ വനിതാ ഹോക്കി ടീമിന് തോല്‍വി. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് ബ്രിട്ടണ്‍ ആണ് ഇന്ത്യയെ തകര്‍ത്തത്. ബ്രിട്ടനെതിരായ തോല്‍വിയോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശം തുലാസിലായി.

കരുത്തരായ ജപ്പാനെ സമനിലയില്‍ തളച്ച ടീം ഇന്ത്യയെ ആയിരുന്നില്ല ബ്രിട്ടനെതിരെ കളത്തില്‍ കണ്ടത്.13ാം റാങ്കുകാരായ ഇന്ത്യക്കെതിരെ ഏഴാം റാങ്കുകാരായ ബ്രിട്ടണ് തന്നെയായിരുന്നു കളത്തിലുടനീളം മേധാവിത്വം.ആദ്യ ക്വാര്‍ട്ടറില്‍ ബ്രിട്ടണായിരുന്നു മുന്‍തൂക്കമെങ്കിലും ഗോളൊന്നും വീണില്ല. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ പെനാല്‍‌ട്ടി കോര്‍ണറിലൂടെ ബ്രിട്ടണ്‍ ലക്ഷ്യം കണ്ടു.

തൊട്ടുടുത്ത മിനുറ്റില്‍ ബ്രിട്ടണ്‍ ലീഡ് ഇരട്ടിയാക്കി. ഇന്ത്യയുടെ പ്രതിരോധത്തിലെ വിള്ളലുകള്‍ തുറന്ന് കാണിക്കുന്നതായിരുന്നു നിക്കോള വൈറ്റിന്റെ ഗോള്‍. രണ്ട് ഗോള്‍ വഴങ്ങിയിട്ടും ആക്രമിച്ച് കളിക്കുന്നതില്‍ ഇന്ത്യ പിന്നാക്കം പോയി. മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടണ്‍ മത്സരത്തിലെ അവസാന ഗോളും നേടി.

രണ്ട് കളികളില്‍ നിന്ന് ഒരു പോയന്റ് മാത്രം നേടി ഗ്രൂപ്പ് ബിയില്‍ ഇന്ത്യ അവസാനമാണ്. ബ്രിട്ടണാണ് ഗ്രൂപ്പില്‍ ഒന്നാമത്.കരുത്തരായ ആസ്ത്രേലിയയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

TAGS :

Next Story